കണ്ണ് നിറഞ്ഞൊഴുകി,വടുവേലുവിന്റെ പാട്ട് കേട്ട് കമല്‍ ഹാസന്‍, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 3 ജൂണ്‍ 2023 (17:37 IST)
മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന മാമന്നന്‍ റിലീസിന് ഒരുങ്ങുകയാണ്. ജൂണ്‍ ഒന്നിന് സിനിമയുടെ ഓഡിയോ ലോഞ്ച് ചെന്നൈയിലെ നെഹ്‌റു സ്റ്റേഡിയത്തില്‍ വച്ച് നടന്നിരുന്നു.എആര്‍ റഹ്‌മാന്റെ ഷോയും പരിപാടിക്കൊപ്പം ഉണ്ടായിരുന്നു. മുഖ്യാതിഥിയായി കമല്‍ഹാസനായിരുന്നു എത്തിയത്. ഓഡിയോ ലോഞ്ചില്‍ നിന്നുള്ള എന്നുള്ള വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. നടന്‍ വടിവേലു ആലപിക്കുന്ന ഗാനം കേട്ട് കണ്ണുനീര്‍ പൊഴിക്കുന്ന കമലിനെയാണ് വീഡിയോയില്‍ കാണാനായത്.
 
രാസകണ്ണ് എന്ന ഗാനം സിനിമയില്‍ വടിവേലു ആണ് ആലപിച്ചിരിക്കുന്നത്. ഇതേ പാട്ട് ഓഡിയോ ലോഞ്ച് വേദിയിലും നടന്‍ പാടി. തൊട്ടടുത്തായി എ ആര്‍ റഹ്‌മാന്‍ ഹാര്‍മോണിയുമായി ഉണ്ടായിരുന്നു. എന്നാല്‍ പാട്ട് കേട്ടതും കമലിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഇതിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :