രേണുക വേണു|
Last Modified ശനി, 6 ഡിസംബര്‍ 2025 (16:53 IST)
മോഹന്‍ലാല്‍ ചിത്രം 'തുടരും' ആദ്യദിന കേരള കളക്ഷന്‍ മറികടക്കാതെ മമ്മൂട്ടിയുടെ 'കളങ്കാവല്‍'. ആദ്യദിനമായ ഇന്നലെ കേരള ബോക്‌സ്ഓഫീസില്‍ നിന്ന് 4.92 കോടിയാണ് കളങ്കാവല്‍ കളക്ട് ചെയ്തത്. അഞ്ച് കോടിയിലേക്ക് എത്താന്‍ എട്ട് ലക്ഷത്തിന്റെ കുറവ്.
2025 ല്‍ കേരള കളക്ഷനില്‍ ഒന്നാമത് മോഹന്‍ലാലിന്റെ എമ്പുരാന്‍ ആണ്, 14.07 കോടി. 5.10 കോടിയുമായി മോഹന്‍ലാലിന്റെ തന്നെ തുടരും രണ്ടാമത്. മൂന്നാമതാണ് കളങ്കാവലിന്റെ സ്ഥാനം. 4.68 കോടി കളക്ട് ചെയ്ത പ്രണവ് മോഹന്‍ലാല്‍ ചിത്രം ഡീയസ് ഈറേയെ കളങ്കാവല്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളി.
ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് കളങ്കാവല്‍ നേടിയിരിക്കുന്നത് 5.85 കോടിയാണ്. അതായത് കേരളത്തിനു പുറത്തുനിന്ന് ഒരു കോടിക്ക് അടുത്ത് കളക്ട് ചെയ്യാന്‍ കളങ്കാവലിനു സാധിച്ചു. വേള്‍ഡ് വൈഡ് കളക്ഷന്‍ 14 കോടിക്കടുത്തുണ്ടെന്നാണ് സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.