രേണുക വേണു|
Last Modified വെള്ളി, 5 ഡിസംബര്‍ 2025 (09:31 IST)
Kalamkaval Review in Malayalam: മമ്മൂട്ടിയും വിനായകനും ഒന്നിച്ച 'കളങ്കാവല്‍' തിയറ്ററുകളില്‍. രാവിലെ 9.30 നു കേരളത്തില്‍ ആദ്യ ഷോ ആരംഭിച്ചു. 12 മണിയോടെ ആദ്യ ഷോ പൂര്‍ത്തിയായി പ്രേക്ഷക പ്രതികരണങ്ങള്‍ വന്നു തുടങ്ങും. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്തിരിക്കുന്ന 'കളങ്കാവല്‍' ഒരു ക്രൈം ത്രില്ലര്‍ ഴോണറില്‍ ഉള്ളതാണ്.
മമ്മൂട്ടി കമ്പനി നിര്‍മിച്ചിരിക്കുന്ന ഏഴാമത്തെ സിനിമയാണ് 'കളങ്കാവല്‍'. ദുല്‍ഖര്‍ സല്‍മാന്റെ വേഫയറര്‍ ഫിലിംസ് ആണ് വിതരണം. മമ്മൂട്ടി ആരോഗ്യപ്രശ്‌നങ്ങള്‍ മാറി സിനിമയിലേക്ക് തിരിച്ചെത്തിയ ശേഷമുള്ള ആദ്യ റിലീസ് കൂടിയാണ് കളങ്കാവല്‍. ആരാധകര്‍ വലിയ ആവേശത്തോടെയാണ് മമ്മൂട്ടിയുടെ തിരിച്ചുവരവ് ആഘോഷമാക്കുന്നത്.
പ്രി സെയിലില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ മമ്മൂട്ടി ചിത്രത്തിനു സാധിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് മാത്രം 2.5 കോടിയാണ് പ്രീ സെയിലിലൂടെ നേടിയിരിക്കുന്നത്. വേള്‍ഡ് വൈഡ് പ്രി സെയില്‍ കളക്ഷന്‍ അഞ്ച് കോടിക്കു അടുത്തുണ്ട്. പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ വേള്‍ഡ് വൈഡ് ആദ്യദിനം 10 കോടി കടക്കാനാണ് സാധ്യത.
മമ്മൂട്ടി നെഗറ്റീവ് വേഷത്തിലെത്തുന്നു എന്നതാണ് കളങ്കാവല്‍ ഇത്രത്തോളം പ്രതീക്ഷ നല്‍കാനുള്ള പ്രധാന കാരണം. തന്റെ കഥാപാത്രത്തെ കുറിച്ച് പ്രി റിലീസ് ഇവന്റില്‍ മമ്മൂട്ടി വെളിപ്പെടുത്തിയിരുന്നു. ' ഈ സിനിമ കണ്ട് കൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ക്കെന്നെ ഇഷ്ടപ്പെടാനോ, എന്നോടൊപ്പം നിക്കാനോ സാധിക്കില്ല. പക്ഷെ പടം കണ്ടിറങ്ങുമ്പോള്‍ എന്റെ കഥാപാത്രം നിങ്ങളെ വിട്ട് പോവുകയുമില്ല. ഈ സിനിമയിലെ നായകന്‍ വിനായകന്‍ ആണ്. ഞാനും നായകന്‍ ആണ്, പക്ഷെ പ്രതിനായകന്‍ ആണ്,' മമ്മൂട്ടി പറഞ്ഞു.