Chatha Pacha Teaser: 'ചത്താ പച്ച'യില്‍ മമ്മൂട്ടിയുണ്ടോ? ടീസറിലുണ്ട് സൂചന, ആ 'M' വെറുതെയല്ല !
ആക്ഷനു പ്രാധാന്യം നല്‍കിയുള്ള ടീസറില്‍ സിനിമയിലെ പ്രധാന താരങ്ങളായ അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് എന്നിവരെ മാസ് ലുക്കിലാണ് അവതരിപ്പിച്ചിരിക്കുന്നത്
രേണുക വേണു|
Last Modified ശനി, 1 നവംബര്‍ 2025 (15:39 IST)
Chatha Pacha Teaser: റെസ്ലിങ് പ്രമേയമാക്കി നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന 'ചത്താ പച്ച'യുടെ ടീസര്‍ റിലീസ് ചെയ്തു. 'ചത്താ പച്ച : ദി റിങ് ഓഫ് റൗഡീസ്' എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്.
ആക്ഷനു പ്രാധാന്യം നല്‍കിയുള്ള ടീസറില്‍ സിനിമയിലെ പ്രധാന താരങ്ങളായ അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് എന്നിവരെ മാസ് ലുക്കിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഷിഹാന്‍ ഷൗക്കത്ത്, റിതേഷ് എസ് രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അദ്വൈത് തന്നെയാണ് തിരക്കഥ.
'ചത്താ പച്ച'യില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി കാമിയോ വേഷത്തിലെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടീസറില്‍ മമ്മൂട്ടിയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ Coming Soon എന്ന് ടീസറിന്റെ അവസാനം എഴുതിയതില്‍ M മാത്രം വ്യത്യസ്തമായ ഫോണ്ടില്‍ ആണ് കാണിക്കുന്നത്. മാത്രമല്ല അതിലെ M എന്ന അക്ഷരത്തെ ഹൈലൈറ്റ് ചെയ്തിരിക്കുന്നതായും കാണാം. ഇത് മമ്മൂട്ടിയുടെ കാമിയോ വേഷത്തെ കുറിച്ചുള്ള പരോക്ഷമായ സൂചനയാണെന്ന് ആരാധകര്‍ കരുതുന്നു.
WWE റെസ്ലിങ്ങില്‍ പ്രചോദിതരായ നാട്ടിന്‍പുറത്തെ ഏതാനും യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് വിവരം. റെസ്ലിങ് ട്രെയിനറുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.