എവിടെ മറഞ്ഞു ആ കാലം... അതിശയിപ്പിക്കുന്ന സ്ക്രിപ്പ്റ്റുകൾ ഇന്നില്ല !

പുത്തൻ രസങ്ങൾ തേടുന്നവരാണ് ഇന്നത്തെ സിനിമ പ്രവർത്തകർ. സമീപകാലത്തെ സിനിമകളിൽ പുതിയ പരീക്ഷണങ്ങളും മാറ്റങ്ങളും സംഭവിച്ചിട്ടുണ്ടെങ്കിലും അതിശയിപ്പിക്കുന്ന സ്ക്രിപ്പ്റ്റുകൾ ഇന്നത്തെ കാലത്ത് ഇല്ലെന്ന് ബോളിവുഡിലെ എക്കാലത്തേയും സുന്ദരി കജോൾ.

aparna shaji| Last Modified ചൊവ്വ, 24 മെയ് 2016 (14:12 IST)
പുത്തൻ രസങ്ങൾ തേടുന്നവരാണ് ഇന്നത്തെ പ്രവർത്തകർ. സമീപകാലത്തെ സിനിമകളിൽ പുതിയ പരീക്ഷണങ്ങളും മാറ്റങ്ങളും സംഭവിച്ചിട്ടുണ്ടെങ്കിലും അതിശയിപ്പിക്കുന്ന സ്ക്രിപ്പ്റ്റുകൾ ഇന്നത്തെ കാലത്ത് ഇല്ലെന്ന് ബോളിവുഡിലെ എക്കാലത്തേയും സുന്ദരി കജോൾ.

അതിശയിപ്പിക്കുന്ന തരത്തിലുള്ള തിരക്കഥകൾ ലഭിക്കാൻ പ്രയാസമാണെന്നും താരം വ്യക്തമാക്കി. അതിനാൽ ഇപ്പോൾ സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ താൻ വളരെ അധികം ശ്രദ്ധിക്കുമെന്നും താരം അറിയിച്ചു. ഭർത്താവും നടനുമായ അജയ് ദേവ്ഗൺ നിർമിക്കുന്ന ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുക.

ഷാറൂഖ് നായകനായ ദിൽവാലെ ആയിരുന്നു കജോളിന്റെ അവസാന ചിത്രം. വലിയ ഒരു ഇടവേളയ്ക്ക് ശേഷം കജോൾ അഭിനയജീവിതത്തിലേക്ക് തിരികെ വന്ന സിനിമയായിരുന്നു ദിൽവാലെ. പ്രതീക്ഷിച്ച വിജയം കണ്ടില്ലെന്നു മാത്രമല്ല ചിത്രം വൻ പരാജയമായിരുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറിൽ ആരംഭിക്കും. ഇതെങ്കിലും അതിശയിപ്പിക്കുന്ന സ്ക്രിപ്പ്റ്റ് ആകുമോ എന്നാണ് പാപ്പരാസികൾ ചോദിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :