ഇളയദളപതിയെ ഇനി ഇങ്ങനെ കണ്ടാൽ മതിയെന്നോ?

തമിഴകത്തിന്റെ ഇളയദളപതി വിജയ്ക്ക് മുടി നീളുന്നില്ലെന്ന് പാപ്പരാസികളുടെ കണ്ടുപിടുത്തം. തീയേറ്ററുകളിൽ നല്ല അഭിപ്രായത്തോടു കൂടി ഓടികൊണ്ടിരിക്കുന്ന തെറിയുടെ ക്ലൈമാക്സ് രംഗത്തിന് വേണ്ടി താരം മുടി പറ്റെ വെട്

aparna shaji| Last Updated: തിങ്കള്‍, 23 മെയ് 2016 (15:53 IST)
തമിഴകത്തിന്റെ ഇളയദളപതി വിജയ്ക്ക് മുടി നീളുന്നില്ലെന്ന് പാപ്പരാസികളുടെ കണ്ടുപിടുത്തം. തീയേറ്ററുകളിൽ നല്ല അഭിപ്രായത്തോടു കൂടി ഓടികൊണ്ടിരിക്കുന്ന തെറിയുടെ ക്ലൈമാക്സ് രംഗത്തിന് വേണ്ടി താരം മുടി പറ്റെ വെട്ടിയിരുന്നു. എന്നാൽ ഇത് താരത്തിന് തന്നെ
വിനയായിരിക്കുന്നു എന്നാണ് വാർത്തകൾ.

ചിത്രത്തിനു വേണ്ടിയാണ് മുടി മുറിച്ചതെങ്കിലും. അതിനുശേഷം മുടി വളരുന്നതുമായി ബുദ്ധിമുട്ട് താരത്തിന് നേരിടേണ്ടി വന്നുവെന്നും ഇതിനാൽ മുടി വളരുന്നതിന് പ്രത്യേക ചികിത്സയ്ക്ക് പോകുന്നുവെന്നും വാർത്തകളുണ്ട്. ഇപ്പോൾ നടത്തുന്ന ചികിത്സയിലും ഭേദമായില്ലെങ്കില്‍ വിദേശരാജ്യത്തെ ഹെയർ സ്പെഷലിസ്റ്റിനെ കാണാനും വിജയ് പദ്ധതിയിടുന്നുണ്ടത്രേ.

ഭരതൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ വിഗ് ഉപയോഗിച്ചാണ് വിജയ് അഭിനയിക്കുന്നത്. വിജയ്‌യുടെ അറുപതാം ചിത്രമാണിത്. മലയാളി താരം കീർത്തി സുരേഷാണ് നായിക. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. സന്തോഷ് നാരായണനാണ് സിനിമക്ക് സംഗീതം നൽകുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :