എട്ടു വര്‍ഷത്തെ കാത്തിരിപ്പ്, ഷാജി കൈലാസ് ചിത്രം 'കടുവ' തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 6 ജൂണ്‍ 2022 (15:11 IST)

എട്ടു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഒരു ഷാജി കൈലാസ് ചിത്രം തിയേറ്ററുകളിലേക്ക്. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായി എത്തുന്ന ജൂണ്‍ 30ന് പ്രദര്‍ശനത്തിനെത്തും. നിര്‍മാതാക്കളുടെ ഭാഗത്തുനിന്ന് ഒരു അപ്‌ഡേറ്റ് ഉടന്‍തന്നെ ഉണ്ടാകുമെന്നാണ് വിവരം.

പുതിയ ടീസര്‍ ഒരുങ്ങുന്നുണ്ടെന്ന് കേള്‍ക്കുന്നു. വൈകാതെ തന്നെ അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ പുറത്ത് വിടും.

ആക്ഷന്‍ രംഗങ്ങള്‍ നിരവധിയുണ്ട് പൃഥ്വിരാജിന്റെ കടുവയില്‍. പുറത്തുവന്ന ടീസര്‍ അതിനുള്ള സൂചന നല്‍കി കഴിഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ 17 നാണ് ആരംഭിച്ചത്. നടി സംയുക്ത മേനോനാണ് നായിക.
ദിലീഷ് പോത്തന്‍,സായികുമാര്‍, സിദ്ദീഖ്, ജനാര്‍ദ്ദനന്‍, അര്‍ജുന്‍ അശോകന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, രാഹുല്‍ മാധവന്‍ തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ടാകും.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :