മായാജാലത്തിന് സാക്ഷ്യം വഹിക്കാന്‍ ഇനി 7 മണിക്കൂര്‍ 'കടുവ' ടീസര്‍-2

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 13 ജൂണ്‍ 2022 (11:30 IST)

ആക്ഷന്‍ രംഗങ്ങള്‍ നിരവധിയുണ്ട് പൃഥ്വിരാജിന്റെ കടുവയില്‍. പുറത്തുവന്ന ആദ്യ ടീസര്‍ അതിനുള്ള സൂചന നല്‍കി കഴിഞ്ഞു. ടീസര്‍-2 ഇന്ന് വൈകിട്ട് 6 മണിക്ക് പുറത്തിറങ്ങും.
എട്ടു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഒരു ഷാജി കൈലാസ് ചിത്രം തിയേറ്ററുകളിലേക്ക്. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായി എത്തുന്ന ജൂണ്‍ 30ന് പ്രദര്‍ശനത്തിനെത്തും.

നടി സംയുക്ത മേനോനാണ് നായിക.ദിലീഷ് പോത്തന്‍,സായികുമാര്‍, സിദ്ദീഖ്, ജനാര്‍ദ്ദനന്‍, അര്‍ജുന്‍ അശോകന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, രാഹുല്‍ മാധവന്‍ തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ടാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :