ഒക്ടോബറില്‍ റിലീസ്,നയന്‍താര-വിജയ് സേതുപതി ചിത്രം 'കാത്തുവാക്കുള്ളെ രണ്ടു കാതല്‍' ഷൂട്ടിംഗ് ഇനിയും ബാക്കി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 25 ജൂണ്‍ 2021 (14:58 IST)

വിഘ്നേഷ് ശിവന്റെ 'കാത്തുവാക്കുള്ളെ രണ്ടു കാതല്‍' ഒരുങ്ങുകയാണ്. വിജയ് സേതുപതി, നയന്‍താര, സമാന്ത എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയുടെ ഷൂട്ടിംഗ് ഇനിയും പൂര്‍ത്തിയായിട്ടില്ല. ഉടന്‍ തന്നെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നും സിനിമ ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്നുമാണ് പുതിയ വിവരം.

വിഘ്നേഷ് ശിവന്റെ ഡ്രീം പ്രൊജക്ടുകളില്‍ ഒന്നാണ് ഈ സിനിമ.ഒരു റൊമാന്റിക് കോമഡി ചിത്രമാണിത്. 2020 ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച ചിത്രം കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം നീണ്ടു.അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.


വിഘ്നേഷ് ശിവന്റെ റൗഡി പിക്‌ചേഴ്‌സുമായി സഹകരിച്ച് സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയാണ് സിനിമ നിര്‍മ്മിക്കുന്നത്.വിജയ് സേതുപതി സമാന്തയ്ക്കും നയന്താരയ്ക്കുമൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് രണ്ട് നടി മാരോടൊപ്പം ഒരു സിനിമ ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :