'മനസ്സിനെയും ചിന്തകളെയും സ്പര്‍ശിക്കുന്ന ദൃശ്യാനുഭവം'; സബാഷ് ചന്ദ്രബോസ് റിവ്യൂമായി നിര്‍മ്മാതാവ് ഈസ്റ്റ് കോസ്റ്റ് വിജയന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2022 (11:02 IST)

കേരളത്തില്‍ മാത്രം പ്രദര്‍ശനത്തിനെത്തിയ സബാഷ് ചന്ദ്രബോസ് ഇറങ്ങുന്നതിനു മുമ്പേ ഡിഗ്രേഡിംഗ് തുടങ്ങിയെങ്കിലും സിനിമ ഇറങ്ങി ആദ്യ ഷോകള്‍ കഴിയുമ്പോള്‍ യഥാര്‍ത്ഥ പ്രേക്ഷകരുടെ കമന്റുകള്‍ക്കിടയില്‍ ഇത് മുങ്ങിപ്പോകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് ആദ്യം തന്നെ നായകന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു. നിരവധി ഹൗസ് ഫുള്‍ ഷോകള്‍ ഈ കൊച്ചു സിനിമയ്ക്ക് ലഭിച്ചു. മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്ന സിനിമ കണ്ട സന്തോഷത്തിലാണ് നിര്‍മാതാവ് ഈസ്റ്റ് കോസ്റ്റ് വിജയന്‍.

ഈസ്റ്റ് കോസ്റ്റ് വിജയന്റെ വാക്കുകള്‍

'നന്മകളാല്‍ സമൃദ്ധമായിരുന്ന പഴയകാല നാട്ടിന്‍പുറ കാഴ്ചകള്‍..അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും സ്‌നേഹ-സൗഹൃദങ്ങളുമൊക്കെ അതിന്റെ സ്വാഭാവികമായ തനിമയോടെയും സത്യസന്ധ്യതയോടെയുമൊക്കെ വരച്ചു കാട്ടിയിരിക്കുന്ന സബാഷ് ചന്ദ്ര ബോസ്
എന്ന സിനിമ വല്ലാതെ നമ്മുടെ മനസ്സിനെയും ചിന്തകളെയുമൊക്കെ സ്പര്‍ശിക്കുന്ന ദൃശ്യാനുഭവമാണ്..

കോവിഡിന് ശേഷം OTT യില്‍ മാത്രം ഒതുങ്ങിയിരുന്ന ഒരു ലോകത്തു നിന്ന് തിയേറ്റര്‍ എന്ന സിനിമാ സങ്കല്‍പ്പത്തിന്റെ യഥാര്‍ത്ഥ ആസ്വാദനത്തിലേക്ക് മടങ്ങിയെത്തിയ മുഹൂര്‍ത്തത്തിന് ഇന്നലെ സാക്ഷ്യം വഹിച്ചത് എറണാകുളം ഷേണായ്സ് ആണ്. അതിനു നിമിത്തമായ വിഷ്ണു ഉണ്ണിക്രിഷ്ണന്റെ സ്നേഹപൂര്‍വമായ നിര്‍ബന്ധത്തിനു നന്ദി..

മികവുറ്റ സംവിധാനത്തിന്റെ അദൃശ്യമായ സാന്നിധ്യം വിളിച്ചറിയിക്കുന്ന ഈ സിനിമ വിഷ്ണു ഉണ്ണിക്ക്ര്ഷ്ണന്റെയും ജോണി ആന്റണിയുടെയും സ്വതഃസിദ്ധമായ അഭിനയ ശൈലിയുടെ അസാധാരണമായ കയ്യൊപ്പ് പതിപ്പിച്ചിട്ടുള്ള ഒന്നാണ്.. ഒപ്പം, മറ്റെല്ലാ അഭിനേതാക്കളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും..'- വിജയന്‍ കുറിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :