1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Jigarthanda DoubleX news

തമിഴ് പെണ്ണായി നിമിഷ,'ജിഗര്‍താണ്ടഡബിള്‍ എക്സ്' റിലീസ് നവംബര്‍ 10ന്

Jigarthanda DoubleX Raghava Lawrence
2014ല്‍ പുറത്തിറങ്ങിയ കാര്‍ത്തിക് സുബ്ബരാജ് ചിത്രം 'ജിഗര്‍താണ്ട'യുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. ആക്ഷനും കോമഡിയ്ക്കും പ്രാധാന്യം നല്‍കി ഒരുക്കിയ 'ജിഗര്‍താണ്ട ഡബിള്‍ എക്സ്' നവംബര്‍ 10ന് റിലീസ് ചെയ്യും.
 രാഘവ ലോറന്‍സിനെയും എസ് ജെ സൂര്യയെയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തില്‍ നിന്ന് നിമിഷയും അഭിനയിക്കുന്നു.
 
ജിഗര്‍തണ്ട ഡബിള്‍എക്സ് 1975-ല്‍ പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.സന്തോഷ് നാരായണനാണ് ഈ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ദീപാവലി റിലീസ് ആണ്. ദിലിപ് സുബ്ബരായനാണ് സംഘട്ടനം നിര്‍വഹിക്കുന്നത്. 
 
 
 
 
 
അടുത്ത ലേഖനം
ജീത്തു ജോസഫിന്റെ 'നുണക്കുഴി'ചിത്രീകരണം ആരംഭിച്ചു, ബേസില്‍ ജോസഫ് നായകന്‍