അക്ഷയ് കുമാറിന്റെ ഡയറക്ട് ഒ.ടി.ടി റിലീസ് ചിത്രം, 'കട്പുത്‌ലി' നാളെ എത്തും

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (14:52 IST)
അക്ഷയ് കുമാറിനെ പുതിയ സിനിമ 'കട്പുത്‌ലി' ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ഡയറക്ട് റിലീസായി നാളെ മുതല്‍ പ്രദര്‍ശനം തുടങ്ങും.സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമ രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്യുന്നു.
ചിത്രത്തില്‍ അക്ഷയ് കുമാര്‍ പോലീസ് യൂണിഫോമില്‍ എത്തും. തുടരെ ഉണ്ടാകുന്ന മൂന്ന് കൊലപാതകങ്ങളും അതിനു പിന്നിലെ സീരിയല്‍ കില്ലറിനെ തേടിയെത്തുന്ന പോലീസും ഒക്കെയായി ത്രില്ലടിപ്പിക്കുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.മലയാളി നടന്‍ സുജിത്ത് ശങ്കറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. രാകുല്‍ പ്രീത് സിംഗ് ആണ് നായിക.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :