aparna shaji|
Last Modified ഞായര്‍, 13 നവംബര്‍ 2016 (15:42 IST)
മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ്
ജയസൂര്യ നായകനായ ഫിലിപ്സ് ആൻഡ് ദ മങ്കിപെൻ. 2013ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. നവാഗതരായ റോജിന്‍ തോമസും ഷാനില്‍ മുഹമ്മദുമായിരുന്നു ആദ്യ ഭാഗം സംവിധാനം ചെയ്തത്. സാന്ദ്ര തോമസിനൊപ്പം നടന്‍ വിജയ് ബാബും ചേര്‍ന്നാണ് ആദ്യഭാഗം നിര്‍മ്മിച്ചത്. പ്രത്യേകതയെന്തെന്നാൽ ആദ്യഭാഗത്ത് അഭിനയിച്ചവർ തന്നെ അതേ കഥാപാത്രങ്ങളാവുകയാണ്.
പക്ഷേ ഒരു വ്യത്യാസം മാത്രം. ഇത്തവണ പറയുന്നത് അഞ്ചാംക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ പ്രശ്നങ്ങളാണ്. രണ്ടാം ഭാഗത്തിന്റെ ചര്‍ച്ചകള്‍ നടക്കുകയാണെന്നും തിരക്കഥ പുരോഗമിക്കുകയാണെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഓരോ പ്രായത്തിലും കുട്ടികളുടെ പ്രശ്നങ്ങൾ വ്യത്യസ്തമാണെന്നും റയാൻ ഒരു പ്രതിനിധി മാത്രമാണെന്നും വിജയ് ബാബു വ്യക്തമാക്കി.
മലയാള സിനിമയിൽ തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം. അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന് തന്നെ പറയാം. ഒരേ കുട്ടികളെ തന്നെ വ്യത്യസ്ത പ്രായങ്ങളിൽ അഭിനേതാക്കളായി കൊണ്ടുവരിക എന്നത് അപൂർവ്വമാണ്. ജയസൂര്യയും രമ്യാ നമ്പീശനും വിജയ് ബാബുവും അതേ കഥാപാത്രങ്ങളായി തന്നെ രണ്ടാംഭാഗത്തിലും എത്തും.