പ്രേതം മെഗാഹിറ്റ്, കളക്ഷന്‍ 10 കോടി !

പ്രേതം കോടികള്‍ വാരുന്നു!

Pretham, Renjith Sankar, Jayasurya, IDI, Mohanlal, Mammootty, Jayaram, Shaji Kailas, പ്രേതം, രഞ്ജിത് ശങ്കര്‍, ജയസൂര്യ, ഇടി, മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ഷാജി കൈലാസ്
Last Updated: വ്യാഴം, 1 സെപ്‌റ്റംബര്‍ 2016 (15:28 IST)
രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ‘പ്രേതം’ മെഗാഹിറ്റ്. റിലീസായി 15 ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ ചിത്രത്തിന്‍റെ കളക്ഷന്‍ 10 കോടിയിലേക്ക് കുതിക്കുകയാണ്. സമീപകാലത്തെങ്ങും ഒരു സിനിമയ്ക്ക് ലഭിച്ചിട്ടില്ലാത്ത വരവേല്‍പ്പാണ് ഈ ഹൊറര്‍ കോമഡിച്ചിത്രത്തിന് കുടുംബപ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്.

മുന്നില്‍ മണിച്ചിത്രത്താഴ് എന്ന വലിയൊരു മാതൃകയുള്ളപ്പോഴാണ് അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന സമീപനവും കുറച്ച് വ്യത്യസ്തതകളുമായി പ്രേതം പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത്. രഞ്ജിത് ശങ്കറിന്‍റെ സംവിധാന കൌശലം തന്നെയാണ് ചിത്രത്തെ ഇത്രയും വലിയ ഹിറ്റാക്കി മാറ്റിയത്.

ജയസൂര്യ അവതരിപ്പിച്ച മെന്‍റലിസ്റ്റ് ജോണ്‍ ഡോണ്‍ ബോസ്കോ അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ്. ഷറഫുദ്ദീനും അജു വര്‍ഗീസ്സും തകര്‍ത്തഭിനയിച്ചിരിക്കുന്ന സിനിമ കുട്ടികള്‍ക്കും പ്രിയങ്കരമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ലോംഗ് റണ്‍ ഉറപ്പാണ്.

ഓണച്ചിത്രങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തി പ്രേതം തിയേറ്ററുകളില്‍ തുടരുമെന്ന് പ്രതീക്ഷിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :