കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 10 മെയ് 2022 (09:01 IST)
കുടുംബവിശേഷങ്ങള്‍ ഇടയ്ക്കിടെ സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി ജയറാം പങ്കിടാറുണ്ട്.ഭാര്യയും മകളും ഒന്നിച്ചൊരു വേദിയില്‍ എത്തിയ സന്തോഷത്തിലാണ് അദ്ദേഹം.
'എന്റെ ജീവിതത്തിലെ രണ്ട് സ്ത്രീകള്‍ ശോഭിക്കുന്നത് കാണുന്നതില്‍ അഭിമാനിക്കുന്നു'- ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ജയറാം എഴുതിയത്.
തിരുവനന്തപുരത്ത് നടന്ന ഒരു പരിപാടിക്കിടെ എടുത്ത ചിത്രങ്ങളാണിത്.
ജയറാമിന്റെ മകന്‍ കാളിദാസനെപോലെ മകളും സിനിമയിലേക്ക്. അതിനുള്ള സൂചനകള്‍ മാളവിക നല്‍കുന്നുണ്ട്.
നിരവധി സിനിമകള്‍ മാളവികയെ തേടിയെത്തുന്നുണ്ട്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലേക്ക് നായികയാകാന്‍ മാളവികയെ ക്ഷണിച്ചിരുന്നു. കഥയും കേട്ടു. കഥ ഇഷ്ടപ്പെട്ടെങ്കിലും മാനസികമായി താന്‍ സിനിമ ചെയ്യാന്‍ റെഡിയായിട്ടില്ലെന്ന മറുപടിയാണ് മകള്‍ അങ്ങ് നല്‍കിയതെന്ന് ജയറാം പറഞ്ഞിരുന്നു. തമിഴിലും തെലുങ്കിലുള്ള സിനിമകളുടെ കഥ മാളവിക കേള്‍ക്കുന്നുണ്ടെന്ന് ജയറാം അന്ന് പറഞ്ഞിരുന്നു.