ജ്വല്ലറി പരസ്യത്തിന്റെ മോഡലായിരുന്ന നയന്‍താര, നടി സിനിമയില്‍ എത്തിയതിന് പിന്നിലെ കഥ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 5 മെയ് 2022 (17:03 IST)

മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു നയന്‍താര സിനിമയിലെത്തിയത്.
ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് നടി ഒരു മോഡലായിരുന്നു. ജ്വല്ലറി പരസ്യത്തിന്റെ മോഡലായിരുന്ന നയന്‍താരയെ ഒരു മാസികയിലാണ് ആദ്യമായി സത്യന്‍ അന്തിക്കാട് കണ്ടത്.ഗൗരി എന്ന കഥാപാത്രത്തിനായി ഒരു പുതുമുഖത്തെ തിരയുകയായിരുന്നെന്നും അപ്പോഴാണ് ജ്വല്ലറിക്ക് വേണ്ടി മോഡലിംഗ് ചെയ്യുന്ന നയന്‍താരയുടെ ഫോട്ടോ കാണാനിടയായെന്നും സംവിധായകന്‍ പറയുന്നു.

മാസികയുടെ എഡിറ്റര്‍ വഴിയാണ് നയന്‍താരയുടെ അടുത്തെത്തിയത്. നയന്‍താര ഈ വേഷം ചെയ്യാന്‍ സമ്മതിച്ചെങ്കിലും ബന്ധുക്കള്‍ സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിക്കാത്തതിനാല്‍ പിന്നീട് പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തി.

സത്യന്‍ അന്തിക്കാട് നടിയെ ഈ വേഷം ചെയ്യാന്‍ വേണ്ടി മോട്ടിവേറ്റ് ചെയ്തു.നയന്‍താരയും മാതാപിതാക്കളും സിനിമയില്‍ അഭിനയിക്കുന്നത് ഒടുവില്‍ സമ്മതം മൂളി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :