സംസാരിക്കാന്‍ കഴിയാതെ കരഞ്ഞു,ഞങ്ങളുടെ ഒരു വലിയ കുടുംബം,'മകള്‍' നടി ദേവിക സഞ്ജയ് പറയുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 30 ഏപ്രില്‍ 2022 (14:56 IST)

ജയറാം, മീരാ ജാസ്മിന്‍, ദേവിക സഞ്ജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'മകള്‍' പ്രദര്‍ശനം തുടരുകയാണ്.

'ഹൃദയം വളരെ നിറഞ്ഞിരിക്കുന്നു. എന്റെ രണ്ടാമത്തെ ചിത്രത്തിന്റെ സെറ്റിലെ അവസാന ദിവസം എടുത്ത ഫോട്ടോ. എനിക്ക് സംസാരിക്കാന്‍ കഴിയാതെ ഞാന്‍ കരഞ്ഞു, അത് അവസാനിച്ചു എന്ന വസ്തുത എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ആദ്യചിത്രം ഇന്നത്തേതാണ്, ഇപ്പോള്‍ സിനിമ റിലീസ് ആയതില്‍ സന്തോഷകരമായ കണ്ണുനീര്‍. മകള്‍ എന്റെ ഹൃദയത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്നു. സത്യന്‍ സാറിനോടും മുഴുവന്‍ ക്രൂവിനോടും എക്കാലവും നന്ദിയുണ്ട്, ഞങ്ങളുടെ ഒരു വലിയ കുടുംബം'-ദേവിക സഞ്ജയ് കുറിച്ചു.
ഫാമിലി എന്റര്‍ടെയ്നര്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നന്ദന്റെയും (ജയറാം) ജൂലിയറ്റിന്റെയും (മീരാ ജാസ്മിന്‍) കൗമാരക്കാരിയായ മകളായ അപര്‍ണ്ണ എന്ന അപ്പു കഥയാണ് സിനിമ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :