രേണുക വേണു|
Last Modified ബുധന്‍, 25 സെപ്‌റ്റംബര്‍ 2024 (10:56 IST)
Jayam Ravi and Aarti: മുന്‍ഭാര്യ ആര്‍തിക്കെതിരെ പൊലീസില്‍ പരാതി നല്‍കി നടന്‍ ജയം രവി. വീട്ടില്‍ നിന്ന് തന്നെ പുറത്താക്കിയെന്ന് ആരോപിച്ചാണ് ആര്‍തിക്കെതിരെ ചെന്നൈയിലെ അഡയാര്‍ പൊലീസ് സ്റ്റേഷനില്‍ ജയം രവി പരാതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ഇസിആര്‍ റോഡിലെ ആര്‍തിയുടെ വസതിയില്‍ നിന്ന് തന്റെ സാധനങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിക്കണമെന്ന് ജയം രവി തന്റെ പരാതിയില്‍ പൊലീസിനോട് അഭ്യര്‍ഥിച്ചു.
അതേസമയം ആര്‍തിയില്‍ നിന്ന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ആക്‌സസ് ജയം രവി വീണ്ടെടുത്തു. ആര്‍തിയായിരുന്നു ജയം രവിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ആക്‌സസ് വീണ്ടെടുത്ത ശേഷം ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ നീക്കം ചെയ്യുകയാണ് ജയം രവി ആദ്യം ചെയ്തത്.
15 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ സെപ്റ്റംബര്‍ ഒന്‍പതിനാണ് ഭാര്യയുമായുള്ള വിവാഹ ബന്ധത്തില്‍ നിന്ന് പിന്മാറുന്നു എന്ന് രവി പ്രഖ്യാപിച്ചത്. എന്നാല്‍ രവിയുടേത് ഏകപക്ഷീയമായ തീരുമാനമാണെന്നും താന്‍ വിവാഹമോചനത്തിന് ഇനിയും തയാറായിട്ടില്ലെന്നും ജയം രവിയുടെ ഭാര്യ ആര്‍തി വ്യക്തമാക്കിയിരുന്നു. തന്റെ അറിവോ സമ്മതമോ കൂടാതെയാണ് ജയം രവി വിവാഹമോചനം പ്രഖ്യാപിച്ചതെന്നാണ് ആര്‍തി പറഞ്ഞത്.