Actress Kanaka: മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായികയായി അഭിനയിച്ച കനക തന്നെയാണോ ഇത്? താരത്തിനു എന്തുപറ്റിയെന്ന് ആരാധകര്‍ !

ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, ഗോളാന്തര വാര്‍ത്ത, വാര്‍ധക്യപുരാണം, മന്നാടിയാര്‍ പെണ്ണിനു ചെങ്കോട്ട ചെക്കന്‍, നരസിംഹം തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് കനക

Actress Kanaka
രേണുക വേണു| Last Modified ചൊവ്വ, 24 സെപ്‌റ്റംബര്‍ 2024 (09:44 IST)
Actress Kanaka

Actress Kanaka: മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, മുകേഷ് എന്നിവര്‍ക്കൊപ്പം അഭിനയിച്ച നടിയാണ് കനക. എല്ലാകാലത്തും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന താരത്തിന്റെ ജീവിതം ഏറെ ദുരന്തങ്ങള്‍ നിറഞ്ഞതായിരുന്നു. കനകയുടേതെന്ന് അവകാശപ്പെടുന്ന ചില ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. തമിഴ് മാധ്യമങ്ങളിലാണ് കനകയുടേതെന്ന് അവകാശപ്പെടുന്ന ചില ചിത്രങ്ങള്‍ പുറത്തുവന്നത്. മലയാളത്തിലും തമിഴിലും ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച കനക തന്നെയാണോ ഇതെന്ന സംശയമാണ് ആരാധകര്‍ക്കുള്ളത്.


Kanaka
Kanaka

നന്നായി തടിവെച്ച് പെട്ടന്ന് കണ്ടാല്‍ തിരിച്ചറിയാത്ത ലുക്കിലാണ് താരം. സ്ലീവ് ലെസ് വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. ഒരു ഷോപ്പിങ് മാളില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ ആണെന്നാണ് ഒറ്റനോട്ടത്തില്‍ വ്യക്തമാകുന്നത്. കനകയോട് മുഖസാദൃശ്യം ഉണ്ടെങ്കിലും അവര്‍ തന്നെയാണെന്ന് ഉറപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ആരാധകര്‍ക്ക്. ചിലരാകട്ടെ ഈ ചിത്രങ്ങള്‍ക്കു താഴെ താരത്തെ ബോഡി ഷെയ്മിങ് ചെയ്യുന്ന കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, ഗോളാന്തര വാര്‍ത്ത, വാര്‍ധക്യപുരാണം, മന്നാടിയാര്‍ പെണ്ണിനു ചെങ്കോട്ട ചെക്കന്‍, നരസിംഹം തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് കനക. തമിഴിലെ മുന്‍നടി ദേവികയുടെ ഏകമകളാണ്. അമ്മയുടെ മരണം കനകയെ മാനസികമായ തളര്‍ത്തിയിരുന്നു. താരം വിഷാദരോഗത്തിനു അടിമയാണെന്നും നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.


Actress Kanaka
Actress Kanaka

അതിനിടെ പിതാവുമായി സ്വത്ത് തര്‍ക്കമുണ്ടാകുകയും കനക മരിച്ചെന്ന് പോലും ചില വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തിരുന്നു. മാധ്യമങ്ങള്‍ ഒട്ടനവധി തവണ കനകയുടെ മരണം റിപ്പോര്‍ട്ട് ചെയ്യുകയും അവര്‍ നേരിട്ടെത്തി അതെല്ലാം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. തന്നെ കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ക്കു പിന്നില്‍ സ്വന്തം അച്ഛനാണെന്നും അവര്‍ ആരോപിച്ചിരുന്നു. രണ്ടായിരത്തില്‍ പുറത്തിറങ്ങിയ ഈമഴ തേന്‍മഴ എന്ന സിനിമയിലാണ് കനക അവസാനമായി അഭിനയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :