രേണുക വേണു|
Last Modified ചൊവ്വ, 24 സെപ്‌റ്റംബര്‍ 2024 (13:06 IST)
ബോക്‌സ്ഓഫീസ് കുതിപ്പ് തുടര്‍ന്ന് ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം. റിലീസ് ചെയ്തു 12 ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ വേള്‍ഡ് വൈഡ് കളക്ഷന്‍ 87 കോടിയില്‍ എത്തിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. അടുത്ത വീക്കെന്‍ഡോടു കൂടി അജയന്റെ രണ്ടാം മോഷണം നൂറ് കോടി ക്ലബില്‍ എത്തുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു.
ഓണം റിലീസായി സെപ്റ്റംബര്‍ 12 നാണ് അജയന്റെ രണ്ടാം മോഷണം തിയറ്ററുകളില്‍ എത്തിയത്. ആദ്യദിനം ഏഴ് കോടിക്ക് അടുത്ത കളക്ട് ചെയ്യാന്‍ ചിത്രത്തിനു സാധിച്ചിരുന്നു. റിലീസ് ചെയ്തു 12-ാം ദിനത്തിലും പ്രതിദിന കളക്ഷന്‍ ഒരു കോടി കടന്നു. ഇങ്ങനെ പോയാല്‍ ടൊവിനോയുടെ രണ്ടാമത്തെ നൂറ് കോടി ചിത്രമാകും അജയന്റെ രണ്ടാം മോഷണം.
അതേസമയം ടൊവിനോ സോളോ നായകന്‍ ആയി ആദ്യമായി ആഗോളതലത്തില്‍ 100 കോടി നേടുന്ന ആദ്യത്തെ ചിത്രമായിരിക്കും എആര്‍എം. നേരത്തെ 2018 ആഗോളതലത്തില്‍ 176 കോടി നേടിയിരുന്നു. ടൊവിനോ നായകനായ 2018 ല്‍ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി തുടങ്ങിയ താരങ്ങളും അഭിനയിച്ചിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പോലും നൂറ് കോടി സിനിമയെന്ന നേട്ടം ഇതുവരെ കൈവരിക്കാന്‍ സാധിച്ചിട്ടില്ല. അവിടെയാണ് രണ്ടാം നൂറ് കോടി എന്ന നേട്ടത്തിലേക്ക് ടൊവിനോ എത്തുന്നത്. മലയാളത്തിലെ അടുത്ത പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ടൊവിനോ തന്നെയായിരിക്കുമെന്ന് ആരാധകരും ഇതോടെ ഉറപ്പിക്കുകയാണ്.