1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. jawan ott release date

ജവാന്‍ ഒ.ടി.ടി റിലീസിന് റെഡി, എത്തുന്നത് ഷാരൂഖിന്റെ ജന്മദിനത്തില്‍

Jawan Shah Rukh Khan
ഷാരൂഖ് ഖാന്റെ ജവാന്‍ നിരവധി ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് തിയേറ്ററുകളില്‍ കുതിപ്പ് തുടരുകയാണ്.കിംഗ് ഖാന്റെ ചിത്രം അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 2 ന് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യും. നടന്റെ 58-മത്തെ ജന്മദിനമാണ് വരാനിരിക്കുന്നത്.ഷാരൂഖ് ഖാന്റെ ജന്മദിനത്തില്‍ ജവാന്‍ ഒ.ടി.ടി റിലീസായി എത്തുന്ന സന്തോഷത്തിലാണ് ആരാധകരും.
 
അതിന്റെ അനൗണ്‍സ്മെന്റ് വീഡിയോ 2023 ഒക്ടോബര്‍ 11-ന് പുറത്തുവിടും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ സെപ്റ്റംബര്‍ ഏഴിനാണ് തിയേറ്ററുകളില്‍ എത്തിയത്. 10195.62 കോടി ജവാന്‍ ആഗോളതലത്തില്‍ നേടിയിരുന്നു. നാലാഴ്ച കൊണ്ട് ഇന്ത്യയില്‍നിന്ന് 615.7 കോടി സ്വന്തമാക്കാനും സിനിമയ്ക്കായി.  
 
ജവാന്‍ ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ യുഎഇയില്‍ വലിയൊരു നേട്ടം കൈവരിച്ചിരിക്കുകയാണ് ഷാരൂഖ് ചിത്രം. മിഡില്‍ ഈസ്റ്റില്‍ നിന്ന് 16 മില്യണ്‍ യുഎസ് ഡോളര്‍ കളക്ഷന്‍ ജവാന്‍ നേടി. ഒരു ഇന്ത്യന്‍ ചിത്രം ഇതാദ്യമായാണ് മിഡില്‍ ഈസ്റ്റില്‍ നിന്ന് ഇത്രയധികം കളക്ഷന്‍ നേടുന്നത്.യഷ് രാജ് ഫിലിംസ് ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
 
 
അടുത്ത ലേഖനം
22-ാം വയസ്സില്‍ വിവാഹം, കനകലതയുടെ സ്വത്തെല്ലാം ഭര്‍ത്താവ് ധൂര്‍ത്തടിച്ചു; മലയാളികളുടെ പ്രിയ നടിയുടെ ജീവിതം