സൂപ്പര്‍താരങ്ങളെ വെല്ലും ലുക്ക്, സിദ്ദീഖിന്റെ മേക്കോവര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 16 സെപ്‌റ്റംബര്‍ 2023 (12:10 IST)
നടന്‍ സിദ്ദീഖ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറല്‍. ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ പകര്‍ത്തിയ ചിത്രങ്ങളില്‍ വന്‍ മേക്കോവറിലാണ് താരത്തെ കാണാനായത്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ശ്രദ്ധ കൊടുക്കാന്‍ തന്നെയാണ് ഇനി നടന്റെ തീരുമാനം.
സുരേഷ് ഗോപി, ബിജു മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗരുഡന്‍ ജോലികള്‍ പുരോഗമിക്കുന്നു. നവാഗതനായ അരുണ്‍ വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിന് മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ. ചിത്രത്തില്‍ സിദ്ദീഖും അഭിനയിക്കുന്നുണ്ട്.ആസിഫ് അലി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് 'കാസര്‍ഗോള്‍ഡ് നിലവില്‍ പ്രദര്‍ശനം തുടരുന്ന സിനിമയിലും സിദ്ദീഖും ഉണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :