നയന്‍താരയോ യമുന ? ധ്യാനും അജുവും തല്ല്, 'നദികളില്‍ സുന്ദരി യമുന' ട്രെയിലര്‍ കണ്ടോ?

കെ ആര്‍ അനൂപ്| Last Modified ശനി, 9 സെപ്‌റ്റംബര്‍ 2023 (14:22 IST)
ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് നദികളില്‍ സുന്ദരി യമുന. നവാഗതരായ വിജേഷ് പണത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന സിനിമ സെപ്റ്റംബര്‍ 15നാണ് പ്രദര്‍ശനത്തിന് എത്തുന്നത്. ഇപ്പോഴിതാ ടീസറിന് പിന്നാലെ ട്രെയിലറും റിലീസായി.

ധ്യാന്‍ ശ്രീനിവാസന്‍ അജു വര്‍ഗീസ് എന്നിവയുടെ അവതരിപ്പിക്കുന്ന 'കണ്ണന്‍', 'വിദ്യാധരന്‍' എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് പോകുന്നത്.

ഫൈസല്‍ അലി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രതില്‍ രാധാകൃഷ്ണന്‍ ആണ് ചിത്രസംയോജനം

സിനിമാറ്റിക് ഫിലിംസ് എല്‍എല്‍പിയുടെ ബാനറില്‍ വിലാസ് കുമാര്‍ സിമി മുരുക്കഞ്ചേരി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂര്‍ ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്.

സുധീഷ് ,കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സുനുലാല്‍, രാജേഷ് അഴിക്കോടന്‍, കിരണ്‍ രമേശ്, ഭാനു പയ്യന്നൂര്‍ ,ലാല്‍ ദേവരാജ് എന്നിവയാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :