സൽമാൻ ഖാന് പലപ്പോഴും അതിന് കഴിയാറില്ല; വെളിപ്പെടുത്തി ജാക്വിലിന്‍ ഫര്‍ണാണ്ടസ്

ഇപ്പോളിതാ നടനെക്കുറിച്ച് ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ജാക്വിലിന്‍.

റെയ്‌നാ തോമസ്| Last Modified ബുധന്‍, 5 ഫെബ്രുവരി 2020 (11:22 IST)
ബോളിവുഡ് സൂപ്പർ സ്റ്റാർ സല്‍മാന്‍ ഖാനുമായി വളരെ അടുത്ത ബന്ധമുളളയാളാണ് നടി ജാക്വിലിന്‍ ഫര്‍ണാണ്ടസ്. ഇപ്പോളിതാ നടനെക്കുറിച്ച് ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ജാക്വിലിന്‍. അടുത്തിടപഴകിയതിനാൽ അദ്ദേഹത്തെക്കുറിച്ച് ഒരു കാര്യം തനിക്ക് പറയാനാകും എന്ന് പറഞ്ഞുകൊണ്ടായിരുന്നു ജാക്വിലിന്റെ വെളിപ്പെടുത്തല്‍.

സല്‍മാന് ഉറങ്ങാന്‍ ഒട്ടും സമയം കിട്ടാറില്ലെന്നാണ് നടി പറയുന്നത്. 'സല്‍മാന്‍ രാവിലെയും ഉച്ചയ്ക്കും രാത്രിയും ജോലിചെയ്യുന്ന ആളാണ്. ഒന്നില്ലെങ്കില്‍ ഫ്‌ളൈറ്റിലായിരിക്കും അല്ലെങ്കില്‍ ബിഗ് ബോസിന്റെ സെറ്റിലേക്ക് യാത്ര ചെയ്യുകയായിരിക്കും. അദ്ദേഹം എപ്പോഴും ജോലിയുടെ തിരക്കിലാണ്'- ജാക്വിലിന്‍ പറഞ്ഞു.

പ്രഭുദേവ സംവിധാനം ചെയ്യുന്ന രാധേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് സല്‍മാനിപ്പോള്‍. ഇതിനു പുറമേ ബിഗ് ബോസിൻെറ തിരക്കുകളിലുമാണ് താരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :