ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫും പ്രധാനവേഷങ്ങളില്‍,'ജയ ജയ ജയ ജയ ഹേ' ചിത്രീകരണം പൂര്‍ത്തിയായി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 22 ജൂണ്‍ 2022 (17:30 IST)
ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.സോഷ്യല്‍ മീഡിയയിലൂടെ അണിയറപ്രവര്‍ത്തകരാണ് ഇക്കാര്യം അറിയിച്ചത്.

വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രംഒരു സ്ത്രീ കേന്ദ്രീകൃത സിനിമയാണെന്നാണ് പറയപ്പെടുന്നത്. നിര്‍മ്മാതാക്കള്‍ നേരത്തെ ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു.ഇതൊരു കുടുംബചിത്രമാണ്, ദര്‍ശനയുടെ കഥാപാത്രമായ ജയഭാരതിയുടെലാണ് സിനിമ മുന്നോട്ട് പോകുന്നത്. ഇടത്തരം കുടുംബത്തില്‍ ജനിച്ച 22 വയസ്സുള്ള പെണ്‍കുട്ടി അവളുടെ ജനനം മുതല്‍ അവള്‍ അഭിമുഖീകരിക്കുന്ന കാര്യങ്ങളും അവളുടെ ജീവിതത്തിലെ സംഭവങ്ങളുമാണ് ചിത്രം പറയാന്‍ പോകുന്നത്.

ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫും ചിത്രത്തില്‍ ദമ്പതികളായി അഭിനയിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :