കുട്ടികൾക്കൊപ്പം വിജയ്,'വാരിസ്' സെക്കൻഡ് ലുക്കിനും പറയാനുണ്ട്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 22 ജൂണ്‍ 2022 (14:57 IST)

വംശി പൈഡിപ്പള്ളിക്കൊപ്പമുള്ള വിജയുടെ പുതിയ ചിത്രത്തിന് 'വാരിസ്' എന്ന് പേരിട്ടു, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ വൈകുന്നേരം പുറത്തുവന്നിരുന്നു. വിജയ്യുടെ 48-ാം ജന്മദിനമായ ഇന്ന് ആരാധകർക്കുള്ള വിരുന്നെന്ന നിലയിൽ സെക്കൻഡ് ലുക്ക് നിർമ്മാതാക്കൾ റിലീസ് ചെയ്തു . വിജയ്ക്കൊപ്പം കുട്ടികളെയും പോസ്റ്ററിൽ കാണാം.
'രണ്ട് പോസ്റ്ററുകൾക്കും 'ദി ബോസ് റിട്ടേൺ' എന്ന ടാഗ് ലൈൻ ഉപയോഗിച്ചിട്ടുണ്ട്.ടൈറ്റിൽ ലുക്കിൽ ഒരു ആഗോള ബിസിനസുകാരനായി നടനെ കാണാമെന്ന സൂചന നൽകിയിരുന്നു.
രശ്മിക മന്ദാനയാണ് വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന സിനിമയിലെ നായിക. പ്രകാശ് രാജ്,പ്രഭു, ജയ സുധ, സംഗീത, സംയുക്ത, ഷാം, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, സംഗീത കൃഷ്, യോഗി ബാബു തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.വെങ്കടേശ്വര ക്രീയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ് ചിത്രം നിർമ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :