അനുബന്ധ വാര്‍ത്തകള്‍
- അതിഥി വേഷത്തില്‍ ഷാരൂഖ് ഖാന്, നായിക കരീന കപൂര്‍,'ടോക്സിക്' അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് യഷ്
- മൃണാല്‍ താക്കൂര്‍ അല്ല കന്നഡ നടി രുക്മിണി നായിക, ശിവകാര്‍ത്തികേയന്റെ 'എസ്കെ 23'ന് തുടക്കമായി
- ഫുട്ടേജ് പോസ്റ്ററിലെ നടി ഇവിടെയുണ്ട്!ഗായത്രി അശോക് ആരാണ്? ചിത്രങ്ങള്‍
- സിമ്പിള്‍ ലുക്കിന് ലക്ഷങ്ങള്‍ !ഷാരൂഖ് ഖാന്റെ ജാക്കറ്റിന്റെ വില, കയ്യിലുള്ളത് ലൂയിസ് വിറ്റന് ബ്രാണ്ടിന്റെ ബാഗ്
- പഴയ ദിലീപ് തിരിച്ചെത്തിയിരിക്കുന്നു ! 'പവി കെയര്‍ ടേക്കര്‍' ടീസര്‍ കണ്ടില്ലേ?
മോഹന്‍ലാലിന്റെയും ശ്രീനിവാസിന്റെയും ജീവിത കഥ?'വര്‍ഷങ്ങള്‍ക്ക് ശേഷം'സിനിമയിലെ ആരാധകരുടെ പുതിയ കണ്ടെത്തല്‍
Mohanlal, Sreenivasan
പ്രണവിന്റെ ഡയലോഗിനിടയിലെ മോനെ എന്ന വിളി പോലും പഴയ മോഹന്‍ലാലിനോട് സാമ്യം ഉണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. മറുവശത്ത് പ്രണവ് കഷ്ടപ്പെട്ട് മോഹന്‍ലാലിനെ പഠിക്കുകയാണെന്ന കമന്റുകളും വന്നു. വര്‍ഷങ്ങള്‍ക്കുശേഷം സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചപ്പോള്‍ തന്നെ സിനിമ പ്രേമികള്‍ക്കിടയില്‍ പ്രചരിച്ച ഒരു അഭിമുഖമായിരുന്നു ഇത് മോഹന്‍ലാലിന്റെയും ശ്രീനിവാസിന്റെയും കഥയാണ് പറയാന്‍ പോകുന്നതെന്ന്. ടീസര്‍ കൂടി എത്തിയതോടെ ഈ അഭ്യൂഹങ്ങള്‍ ശരിയാണെന്ന് തരത്തിലുള്ള പ്രചാരണങ്ങളും വന്നുതുടങ്ങി. ശ്രീനിവാസിന്റെ മകനായ വിനീത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനിവാസിന്റെ മകനും മോഹന്‍ലാലിന്റെ മകനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും. ഡീസലില്‍ കാണിക്കുന്ന പല രംഗങ്ങളും ഇരുവരുടെയും ജീവിതകഥയെ ആകാനുള്ള സാധ്യതയാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്.
ടീസറില്‍ ധ്യാന്‍ അവതരിപ്പിക്കുന്ന കഥാപാത്രം കണ്ണൂരിലെ ഒരു കോളേജില്‍ നിന്നും ഡ്രോപ് ഔട്ട് ചെയ്യുന്നതായി കാണിക്കുന്നുണ്ട്. ശ്രീനിവാസന്‍ കണ്ണൂര്‍ കാരന്‍ ആണല്ലോ, ഇവിടെ നടനെയാണ് പരാമര്‍ശിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. പ്രണവ് മദ്യപിക്കുന്ന ഒരു സീന്‍ മോഹന്‍ലാലിന്റെ അയാള്‍ കഥ എഴുതുകയാണെന്ന് സിനിമയിലെ സാഗര്‍ കോട്ടപ്പുറത്തെ ഓര്‍മിപ്പിക്കുന്നത് പോലെയാണെന്നും പറയപ്പെടുന്നു. പ്രണവ് ധ്യാനും ചെന്നൈയില്‍ എത്തുമ്പോള്‍ എംജിആറിന്റെ കട്ടൗട്ട് കാണിക്കുന്നുണ്ട്.
മോഹന്‍ലാല്‍ ഒരു കടുത്ത എംജിആര്‍ ആരാധകനാണ് എന്നതിന്റെ തെളിവാണ് ഇത്. എന്തായാലും കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവരും എന്ന് പ്രതീക്ഷിക്കാം.