കെ ആര്‍ അനൂപ്|
Last Modified വെള്ളി, 28 ജൂലൈ 2023 (10:10 IST)
അറേഞ്ച് മാരേജിനോട് ദുല്‍ഖര്‍ സല്‍മാന് താല്പര്യമില്ല. നടന്‍ അങ്ങനെ പറയാന്‍ ഒരു കാരണമുണ്ട്.2011 ഡിസംബര്‍ 22-നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്.
'ഞങ്ങളുടെയൊക്കെ ഫാമിലിയില്‍ ഒരു പ്രായമാകുമ്പോള്‍ ആണ്‍കുട്ടികള്‍ ഒക്കെ സെറ്റില്‍ഡ് ആകണമെന്ന് പറയും. ഒന്നുമില്ലെങ്കില്‍ ഞങ്ങള്‍ തന്നെ കണ്ടുപിടിക്കണം. അല്ലെങ്കില്‍ അറേഞ്ച് മാരേജ് ആയിരിക്കും. എനിക്ക് അറേഞ്ച് മാരേജിനോട് താല്പര്യം ഇല്ല. പെണ്ണുകാണാന്‍ പോയിട്ട് അവരെ ഇഷ്ടമായെന്നും ഇഷ്ടപ്പെട്ടില്ലെന്നും പറയാന്‍ എനിക്ക് കഴിയില്ല. അതുകൊണ്ടാണ് അറേഞ്ച് മാരേജിനോട് നോ പറഞ്ഞത്',-ദുല്‍ഖര്‍ സല്‍മാന്‍ ഒരു അഭിമുഖത്തിനിടയില്‍ പറഞ്ഞു.
2011 ഡിസംബര്‍ 22-നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്റ്റ് ആണ്. വിവാഹശേഷമാണ് ദുല്‍ഖര്‍ സിനിമയിലെത്തിയത്.2017 മേയ് അഞ്ചിന് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. മറിയം അമീറ സല്‍മാന്‍ എന്നാണ് കുഞ്ഞിന്റേ പേര്.