1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Is Samantha seriously ill?

സെറ്റിൽ ഇടയ്ക്കിടെ തല കറങ്ങി വീഴുന്നു: സാമന്തയുടെ അസുഖം ഗുരുതരമോ?

Is Samantha seriously ill?
മയോസൈറ്റിസ് എന്ന അപൂർവ്വ രോഗത്തെ നേരിടുകയാണ് നടി സാമന്ത. പ്രതിരോധ ശേഷി കുറയുന്ന ഈ രോഗാവസ്ഥയെ താൻ അതിജീവിക്കുകയാണെന്നും അതിന്റെ ബുദ്ധിമുട്ട് പറയാൻ കഴിയുന്നതല്ലെന്നും നടി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ, സാമന്ത അനുഭവിച്ചിരുന്ന ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ട് കണ്ടതിനെ കുറിച്ച് സംവിധായകരിൽ ഒരാളായ രാജ് പറഞ്ഞതാണ് ഇപ്പോൾ വൈറലാവുന്നത്. സിറ്റാഡൽ - ഹണി ബണ്ണി സിനിമയുടെ സംവിധായകനാണ് രാജ്.
 
ഷൂട്ടിങ് തുടങ്ങുന്ന സമയത്ത് സമാന്തയുടെ രോഗ വിവരങ്ങളെ കുറിച്ച് ഞങ്ങൾക്ക് അത്ര വലിയ ധാരണ ഉണ്ടായിരുന്നില്ല എന്ന് രാജ് പറയുന്നു. എന്നാൽ ഷൂട്ടിങ് തുടങ്ങി കുറച്ച് നാളുകൾ കഴിഞ്ഞപ്പോഴേക്കും അത് നേരിട്ട് കാണാൻ തുടങ്ങി. സെറ്റുകളിൽ അല്പം വൈകിയാണ് സമാന്ത എത്തിയിരുന്നത്, ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടർന്നാണന്ന് പറഞ്ഞു. പക്ഷേ പിന്നീട് ഇടയ്ക്കിടെ തലകറങ്ങി വീഴുകയും, ബ്ലാക്കൗട്ട് ആകുകയും ചെയ്തു. എന്നാൽ അതൊന്നും ചിത്രീകരണത്തെ ബാധിക്കാതെ സമാന്ത ശ്രദ്ധിച്ചിരുന്നു.
 
സമാന്ത ഇത്തരത്തിൽ ബുദ്ധിമുട്ടുന്നതും കഷ്ടപ്പെടുന്നതും കണ്ടു നിൽക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ട് ആയിരുന്നുവെങ്കിലും അവർ വളരെ ധൈര്യശാലിയും, എനർജറ്റിക്കും ആയിരുന്നു എന്നാണ് രാജ് പറയുന്നത്. സമാന്ത തന്റെ പ്രൊഫഷണൽ കമ്മിറ്റ്‌മെന്റ്‌സിനോട് കാണിക്കുന്ന ആത്മാർത്ഥതയെ കുറിച്ച് നായകൻ വരുൺ ധവാനും വാചാലനായിരുന്നു. എന്നെ നായികയാക്കുന്നതിലും നല്ലത് മറ്റാരെയെങ്കിലും പരിഗണിക്കുന്നതായിരിക്കും എന്നും, അല്ലാത്ത പക്ഷം അടിക്കടി ഹോസ്പിറ്റലിലേക്ക് പോകേണ്ടി വരും എന്നും സംവിധായകരോട് പറഞ്ഞതായി ഒരു പത്രസമ്മേളനത്തിൽ സമാന്ത റുത്ത് പ്രഭു തന്നെ വെളിപ്പെടുത്തിയിരുന്നു.
 
അടുത്ത ലേഖനം
Dulquer Salmaan: മലയാളത്തില്‍ സജീവമാകാന്‍ ദുല്‍ഖര്‍; സൗബിന്റെ പടത്തില്‍ നായകന്‍, ആര്‍ഡിഎക്‌സ് സംവിധായകനൊപ്പവും പ്രൊജക്ട് !