കെ ആര്‍ അനൂപ്|
Last Modified വെള്ളി, 22 ഏപ്രില്‍ 2022 (12:43 IST)
സുരാജ് വെഞ്ഞാറമൂട് സിനിമ തിരക്കുകളിലാണ്. നടന്റെതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നതും റിലീസിനായി കാത്തിരിക്കുന്നതും. അക്കൂട്ടത്തില്‍ 3 സിനിമകള്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു.
ഡ്രൈവിംഗ് ലൈസന്‍സിനുശേഷം പൃഥ്വിരാജിനൊപ്പം സുരാജ് ഒന്നിക്കുന്ന ജനഗണമന ആദ്യം എത്തും. ഏപ്രില്‍ 28നാണ്
റിലീസ്.
എം പത്മകുമാര്‍ സംവിധാനം ചെയ്ത പത്താം വളവ് മെയ് 13 ന് പ്രദര്‍ശനത്തിനെത്തും. ഇന്ദ്രജിത്തിനൊപ്പം സുരാജ് ഒന്നിക്കുന്നു എന്നതാണ് പ്രത്യേകത. അദിതി രവിയാണ് നായിക.
ഓട്ടോറിക്ഷക്കാരന്റെ ഭാര്യ
റിലീസിന് ഒരുങ്ങുകയാണ്. കുടുംബ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ആന്‍ അഗസ്റ്റിനാണ് നായിക. സജീവന്‍ എന്ന ഓട്ടോറിക്ഷക്കാരനായി സുരാജ് വേഷമിടുന്നു. മെയ് അവസാനം ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.