പരസ്ത്രീ ബന്ധം, ക്രൂര മർദ്ധനം: ഹണി സിംഗിനൊപ്പമുള്ള 11 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ശാലിനി

അഭിറാം മനോഹർ| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (21:53 IST)
ബോളിവുഡ് സംഗീതലോകത്ത് ഒരുകാലത്ത് തരംഗം തീർത്ത വ്യക്തിയാണ് ഹണി സിംഗ്. സംഗീത സംവിധായകൻ,റാപ്പർ,പോപ്പ് ഗായകൻ,ഗാനരചയിതാവ് എന്നീ നിലകളിലെല്ലാം ആരാധകരെ സൃഷ്ടിച്ച ഹണിസിങ്ങിൻ്റെ വ്യക്തിജീവിതത്തിന് പക്ഷേ സിനിമയുടെ പളപളപ്പില്ല. അടുത്തിടെയാണ് താരം 11 വർഷക്കാലം നീണ്ട തൻ്റെ ദാമ്പത്യജീവിതം അവസാനിപ്പിച്ചത്.

സ്കൂൾ പഠനകാലത്ത് തുടങ്ങിയ പ്രണയം ഭാര്യയായ ശാലിനിയാണ് അവസാനിപ്പിച്ചത്. ഇതൊടെയാണ് ഇരുവരുടെയും വൈവാഹിക ജീവിതത്തിലെ വിള്ളലുകൾ പുറം ലോകം അറിഞ്ഞുതുടങ്ങിയത്. 11 വർഷക്കാലത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച ശേഷമാണ് ഗുരുതര ആരോപണങ്ങളുമായി ഹണിസിങ്ങിൻ്റെ ഭാര്യയായ ശാലിനി രംഗത്തെത്തിയത്.

ഹണി സിങ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുമായിരുന്നുവെന്നും ഹണി സിങ്ങിന് പരസ്ത്രീബന്ധമുണ്ടെന്നും ശാലിനി പറയുന്നു. വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് ഹണി സിങ് തന്നെ ക്രൂരമായി മർദ്ധിച്ചെന്ന് ശാലിനി പറയുന്നു. 20 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ശാലിനി ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗികമായി ഇരുവരും വേർപിരിഞ്ഞപ്പോൾ ഹണി സിങ് ശാലിനിക്ക് ഒരു കോടി രൂപ ജീവനാംശം നൽകിയെന്ന വാർത്തകൾ അടുത്തിടെയാണ് പുറത്തുവന്നത്.

ഗാര്‍ഹിക പീഡനത്തിന് എതിരായുള്ള സ്ത്രീ സംരക്ഷണ നിയമപ്രകാരമാണ് ശാലിനി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ടാനിയ സിങ്ങിന് മുൻപാകെ കേസ് ഫയൽ ചെയ്തത്. പിന്നീട് മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഹണി സിങ്ങിനും അദ്ദേഹത്തിൻ്റെ കുടുംബത്തിനും എതിരെ ശാലിനി ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ ഇതെല്ലാം ഹണിസിങ് നിഷേധിക്കുകയായിരുന്നു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :