വമ്പന്മാര്‍ ഒന്നിക്കുന്ന 'എമ്പുരാന്‍'; ആരാധകരെ ആവേശത്തിലാക്കുന്ന വാര്‍ത്ത

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 29 ഡിസം‌ബര്‍ 2022 (13:00 IST)
മലയാളി സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന വമ്പന്‍ ചിത്രമാണ് 'എമ്പുരാന്‍.'ഈ വര്‍ഷം പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. ചിത്രവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ പുറത്ത്.

'എമ്പുരാന്‍' നിര്‍മ്മിക്കാന്‍ ആശിര്‍വാദ് സിനിമാസിനൊപ്പം കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസും കൂടി ചേര്‍ന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.പൃഥ്വിരാജിന്റെ നിര്‍മ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും നിര്‍മ്മാണത്തില്‍ പങ്കാളിയാകുമെന്നും കേള്‍ക്കുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :