25 വര്‍ഷങ്ങള്‍ പിന്നിട്ട് 'ആറാം തമ്പുരാന്‍', എത്ര കണ്ടാലും മതിയാവാതെ ആരാധകര്‍ !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 28 ഡിസം‌ബര്‍ 2022 (08:57 IST)
ഷാജി കൈലാസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന 'ആറാം തമ്പുരാന്‍' റിലീസായി 25 വര്‍ഷങ്ങള്‍. 1997 ഡിസംബര്‍ 25 ആയിരുന്നു ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ആ ക്രിസ്മസ് മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഉത്സവകാലമായിരുന്നു.

250 ദിവസത്തിലധികം തിയേറ്ററുകളില്‍ ആറാം തമ്പുരാന്‍ പ്രദര്‍ശിപ്പിച്ചു.1997-ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളം ചിത്രമായും അതുവരെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമായും മാറി.

ഒടുവില്‍ ഉണ്ണികൃഷ്ണന്‍, നരേന്ദ്രപ്രസാദ്, മഞ്ജു വാര്യര്‍, പ്രിയാരാമന്‍ എന്നിവരായിരുന്നു മറ്റു പ്രധാന വേഷങ്ങളിലെത്തിയത്. രഞ്ജിത്തിന്റെതായിരുന്നു രചന.രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ് കുമാര്‍ ആയിരുന്നു ചിത്രം നിര്‍മ്മിച്ചത്.

ചിത്രം വിതരണം ചെയ്തത് സ്വര്‍ഗ്ഗചിത്ര.130 മിനിറ്റ് സമയ ദര്‍ഗ്യമുള്ള സിനിമ ഇന്നും മിനിസ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :