പൃഥ്വിരാജിന്റെ കാപ്പ എത്ര നേടി? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 27 ഡിസം‌ബര്‍ 2022 (15:12 IST)
ഈ വര്‍ഷത്തെ രണ്ടാമത്തെ ഹിറ്റ് സമ്മാനിച്ച് പൃഥ്വിരാജ്-ഷാജി കൈലാസ് ടീം.'കടുവ' വിജയത്തിന് ശേഷം പുറത്തിറങ്ങിയ ആക്ഷന്‍ ഡ്രാമ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. നാലുദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.

5.50 കോടി രൂപയാണ് കാപ്പ നാല് ദിവസം കൊണ്ട് നേടിയത്.ഡിസംബര്‍ 22 ന് പുറത്തിറങ്ങിയ ചിത്രം വരും ദിവസങ്ങളില്‍ ബോക്സ് ഓഫീസില്‍ കൂടുതല്‍ നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം.കൊട്ട മധു എന്ന കഥാപാത്രമായി പൃഥ്വിരാജ് സുകുമാരന്റെ ഗംഭീര പ്രകടനവും ഷാജി കൈലാസിന്റെ മികച്ച സംവിധാനവുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പറയപ്പെടുന്നു.


ആസിഫ് അലി, അപര്‍ണ ബാലമുരളി
അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു, സജിത എന്നിവരും ആക്ഷന്‍ എന്റര്‍ടെയ്നറില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :