'റാം' ചിത്രീകരണത്തിന് മൂന്നുമാസത്തെ ഇടവേള,'മലൈക്കോട്ടൈ വാലിബന്‍' തിരക്കിലേക്ക് മോഹന്‍ലാല്‍

കെ ആര്‍ അനൂപ്| Last Modified ശനി, 24 ഡിസം‌ബര്‍ 2022 (09:06 IST)
മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'റാം'. മൊറോക്കോ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് ജീത്തു ജോസഫ് അറിയിച്ചു. മോഹന്‍ലാല്‍ ജനുവരി ആദ്യം ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍ ചിത്രീകരണത്തിലേക്ക് കടക്കും. രാജസ്ഥാനില്‍ ആണ് ഷൂട്ട് എന്നാണ് വിവരം.A post shared by Jeethu Joseph (@jeethu4ever)

മലൈക്കോട്ടൈ വാലിബന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമേ 'റാം' അടുത്ത ഷെഡ്യൂള്‍ തുടങ്ങുകയുള്ളൂ.യുകെ, ടുണീഷ്യ, ഇസ്രായേല്‍ എന്നിവിടങ്ങളിലെ ചിത്രീകരണം 2023 ഏപ്രിലിലെ ആരംഭിക്കുകയുള്ളൂ. സിനിമയുടെ രണ്ട് ഭാഗങ്ങളും ഒരുമിച്ച് ചിത്രീകരിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :