വിവാഹശേഷം നയന്‍താരയുടെ ആദ്യ തമിഴ് ചിത്രം, നായകന്‍ ജയം രവി, വരുന്നത് ആക്ഷന്‍ ത്രില്ലര്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 11 ജൂലൈ 2022 (11:04 IST)
ജയം രവിയും നയന്‍താരയും വീണ്ടും ഒന്നിക്കുന്നു. ഐ അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും.ഹാരിസ് ജയരാജ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നു.അഹമ്മദിനൊപ്പം ഇതിനുമുമ്പും ഹാരിസ് വര്‍ക്ക് ചെയ്തിട്ടുണ്ട്.

മൂന്ന് പ്രണയഗാനങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകും. ഷൂട്ടിംഗ് പുരോഗമിക്കുകയാണ്, പോണ്ടിച്ചേരിയില്‍ ഒരു ഷെഡ്യൂള്‍ ടീം പൂര്‍ത്തിയാക്കിയിരുന്നു. അടുത്ത ഷെഡ്യൂള്‍ ഈ ആഴ്ച ആരംഭിക്കും, നയന്‍താര ഈ വാരാന്ത്യത്തോടെ ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :