'യഥാർത്ഥ താരം നമ്മുടെ ലാലേട്ടൻ';'മലൈക്കോട്ടൈ വാലിബൻ' പിറന്നാൾ ആഘോഷം,ഹരീഷ് പേരടിയുടെ കുറിപ്പ്

കെ ആര്‍ അനൂപ്| Last Modified ശനി, 18 മാര്‍ച്ച് 2023 (09:09 IST)
'മലൈക്കോട്ടൈ വാലിബൻ' ചിത്രീകരണം രാജസ്ഥാനിൽ പുരോഗമിക്കുകയാണ്.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതുമുഖ താരം മനോജിന്റെ പിറന്നാൾ ആഘോഷ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് നടൻ ഹരീഷ് പേരടി.

ആഘോഷങ്ങൾക്കിടയിലും താര ജാഡയില്ലാതെ പുറകിൽ ഒതിങ്ങി മാറി നിൽക്കുന്ന മോഹൻലാലിനെ കുറിച്ചാണ് ഹരീഷ് പറയുന്നത്.
'ലിജോ അവതരിപ്പിക്കുന്ന പുതുമുഖ നടൻ മനോജിന്റെ പിറന്നാളാണ് ...മുന്നിൽ നിൽക്കുന്ന ഞങ്ങളല്ല താരങ്ങൾ...വലിപ്പ ചെറുപ്പുമില്ലാതെ പകയും വിദ്വേഷവുമില്ലാതെ എല്ലാവരെയും കൂടെ നിർത്തുന്ന..എല്ലാവരെയും മുന്നിലേക്ക് തള്ളി നിർത്തുന്ന..ആ പിന്നിൽ നിൽക്കുന്ന ആ മഞ്ഞ കുപ്പായക്കാരനാണ് യഥാർത്ഥ താരം..നമ്മുടെ ലാലേട്ടൻ..അയാൾക്ക് പകരം മറ്റൊരാൾ ആയിരുന്നെങ്കിൽ ഒരു നോ മതി...ഞാനൊന്നും ഈ സിനിമയിലെ ഉണ്ടാകില്ല..പക്ഷെ ആ മനുഷ്യൻ എന്നോടെന്നല്ല ആരോടും അങ്ങിനെ പറയില്ല...അഭിമാനത്തോടെ ഞാൻ പറയും..ഇത് മഹാനടൻ മാത്രമല്ല...മഹാ മനുഷ്യത്വവുമാണ്..ഒരെയൊരു മോഹൻലാൽ '-ഹരീഷ് പേരടി കുറിച്ചു.

രാജസ്ഥാനിലെ പൊഖ്റാൻ കോട്ടയിൽ ആണ് നിലവിൽ ചിത്രീകരണം പുരോഗമിക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :