ഗപ്പി കണ്ടവര്‍ക്ക് പണം ലഭിക്കുമോ ?; ടോവിനോയുടെ മറുപടിയില്‍ പകച്ചു പോയ യുവാവിനെ കാണാനില്ല

അപ്രതീക്ഷിതമായി ടോവിനോയുടെ മറുപടി

   tovino , facebook , guppy , filim , malayalam cinema , ഗപ്പി , മലയാളം സിനിമ , ടോവിനോ തോമസ് , ഫേസ്‌ബുക്ക്
jibin| Last Updated: തിങ്കള്‍, 8 ഓഗസ്റ്റ് 2016 (19:01 IST)
ഗപ്പി എന്ന ചിത്രം മികച്ച പ്രതികരണവുമായി മുന്നേറുന്നതിനിടെ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് ടോവിനോ തോമസ് ഫേസ്‌ബുക്കില്‍ ഇട്ട പോസ്‌റ്റും വൈറലാകുന്നു. ‘’ഗപ്പി എന്ന സിനിമ കണ്ട് അതിന് വേണ്ട പ്രോത്സാഹനം തന്ന, അതിനെപ്പറ്റി നാലു പേരോട് നല്ലത് പറഞ്ഞ എല്ലാ നല്ല മനസ്സുകള്‍ക്കും ഒരായിരം നന്ദി! കണ്ടവര്‍ക്കൊക്കെ ഇഷ്ടപ്പെട്ടു എന്ന് പറയുന്നു. കാണാത്തവര്‍ കണ്ടു നോക്കൂ. ഇതായിരുന്നു ടോവിനോയുടെ പോസ്‌റ്റ്.

കൂട്ടത്തില്‍ ഒരാള്‍ പൈസ പോയി എന്ന കമന്റുമായി എത്തി. അപ്രതീക്ഷിതമായി ടോവിനോയുടെ മറുപടിയും എത്തി. ‘’ എത്ര പൈസ പോയി, പറഞ്ഞോളൂ, ബാങ്ക് അക്കൗണ്ട് ഡീറ്റെയില്‍ പറ, ഞാന്‍ ട്രാന്‍സ്ഫര്‍ ചെയ്തു തരാം എന്നായി ടോവിനോ - ഇതോടെയാണ് താരത്തിന്റെ പോസ്‌റ്റ് വൈറലായത്.

ടോവിനോയുടെ മറുപടിയെ അനുകുലിച്ചും നിരവധി കമന്റുകള്‍ വന്നു. അപ്രതീക്ഷിതമായി ടോവിനയ്‌ക്ക് മറുപടി ഇട്ട ആള്‍ പിന്നെ പ്രതികരിക്കാന്‍ നിന്നില്ല.
നവാഗതനായ ജോണ്‍ പോള്‍ ജോര്‍ജാണ് ഗപ്പി സംവിധാനം ചെയ്‌തിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :