നായകനും വില്ലനും ഫുൾ ഫൈറ്റാണ് ; ഗപ്പി ട്രെയിലർ

വ്യത്യസ്ത ലുക്കിൽ ടൊവിനോ; ഗപ്പി ട്രെയിലർ

aparna shaji| Last Modified തിങ്കള്‍, 18 ജൂലൈ 2016 (13:50 IST)
നവാഗതനായ ജോൺ പോൾ സംവിധാനം ചെയ്യുന്ന ഗപ്പിയുടെ ട്രെയിലറെത്തി. മാസ്റ്റർ ചേതനും ടോവിനോ തോമസുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു പാട്ടിന്റെ അകമ്പടിയോടെയാണ് ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നത്. രോഗബാധിതയായ അമ്മയെ സംരക്ഷിക്കുന്ന പയ്യന്റെ കഥ പറയുന്ന ചിത്രമാണ് ഗപ്പി.

ശ്രീനിവാസൻ, ദിലീഷ് പോത്തൻ, സുധീർ കരമന, രോഹിണി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. ഇ ഫോർ എന്റർടെയ്മെന്റുമായി സഹകരിച്ചാണ് ചിത്രം നിർമ്മിക്കുന്നത്. ജൂലൈ 29ന് ഗപ്പി തീയേറ്ററുകളിൽ എത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :