പെണ്‍സുഹൃത്തിനൊപ്പം ഗോപി സുന്ദര്‍; പരിഹസിച്ചയാളോട് 'നിന്റെ പതിനാറും ഉണ്ടെടാ' എന്ന് മറുപടി

തന്റെ പെണ്‍സുഹൃത്തിനൊപ്പമുള്ള പുതിയ ചിത്രമാണ് ഗോപി സുന്ദര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്

Gopi Sundar with girl friend
രേണുക വേണു| Last Modified തിങ്കള്‍, 8 ജൂലൈ 2024 (10:18 IST)
Gopi Sundar with girl friend

സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചാവിഷയമാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദറും അദ്ദേഹത്തിന്റെ റിലേഷന്‍ഷിപ്പുകളും. നേരത്തെ ഗായിക അഭയ ഹിരണ്‍മയിയുമായി ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു ഗോപി സുന്ദര്‍. ആ ബന്ധം അവസാനിപ്പിച്ച ശേഷം ഗായിക അമൃത സുരേഷുമായി അടുപ്പത്തിലായി. ഇരുവരും വിവാഹം കഴിച്ചെന്ന് പോലും വാര്‍ത്തകളുണ്ടായിരുന്നു. അധികകാലം കഴിയും മുന്‍പ് ആ ബന്ധവും അവസാനിച്ചു. പിന്നീട് മയോനി എന്ന് അറിയപ്പെടുന്ന പ്രിയ നായരുമായി ഗോപി സുന്ദര്‍ അടുപ്പത്തിലായിരുന്നു. ഗോപി സുന്ദറിന്റെ വ്യക്തിജീവിതം പാപ്പരാസികളും സദാചാരവാദികളും വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു. ഇപ്പോള്‍ അത്തരത്തിലൊരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

തന്റെ പെണ്‍സുഹൃത്തിനൊപ്പമുള്ള പുതിയ ചിത്രമാണ് ഗോപി സുന്ദര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. 'പേജ് ഒന്ന് ആക്ടീവ് ആക്കാം എന്നു വിചാരിച്ചു' എന്ന ക്യാപ്ഷനോടെയാണ് ഗോപി സുന്ദര്‍ പുതിയ ചിത്രം പങ്കുവെച്ചത്. തൊട്ടുപിന്നാലെ സദാചാരക്കാര്‍ ഗോപിയെ ട്രോളി രംഗത്തെത്തി. 'ഇനി എത്ര പേജ് ഉണ്ട് അണ്ണാ ബാക്കി' എന്നാണ് ഒരാളുടെ കമന്റ്. അതിനു ഗോപി സുന്ദര്‍ മറുപടി കൊടുത്തിരിക്കുന്നത് ഇങ്ങനെ; '10000000000000000000005115678...നിന്റെ 16 ഉം ഉണ്ടെടാ'

എന്തായാലും ഇത്തവണ സദാചാരവാദികള്‍ക്കെല്ലാം കണക്കിനു കൊടുക്കുകയാണ് ഗോപി സുന്ദര്‍. 'എങ്ങനെ വേണമെങ്കിലും ജീവിക്കാം. പക്ഷേ കുറെ പ്രായമാകുമ്പോള്‍ ഒരു വീഴ്ച മതി. ആരും തിരിഞ്ഞ് നോക്കില്ല. ചിലപ്പോള്‍ ഒരു തുള്ളി വെള്ളം ഇറ്റിച്ച് തരുവാന്‍..' എന്നാണ് ഒരാളുടെ കമന്റ്. അതിനും കൂളായി മറുപടി നല്‍കിയിരിക്കുകയാണ് ഗോപി സുന്ദര്‍..! ' ഞാന്‍ ഒറ്റപ്പെട്ട ദ്വീപിലാണ് ജീവിക്കുന്നത്, അതുകൊണ്ട് എനിക്ക് വെള്ളത്തിന്റെ പ്രശ്‌നം ഇല്ല' എന്ന രസികന്‍ മറുപടിയാണ് താരത്തിന്റേത്.
അതേസമയം ഗോപി സുന്ദറിനെ പിന്തുണച്ചും നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. 'വേറെ ഒരാള്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല എങ്കില്‍ നമുക്ക് എങ്ങനെ വേണേലും ജീവിക്കാം. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരു കോപ്പും ഇല്ല. നമുക്ക് നമ്മുടെ ഇഷ്ടം പോലെ ജീവിക്കാം. നമ്മുടെ ജീവിതം നമ്മുടെ തീരുമാനങ്ങള്‍ മാത്രം ആയിരിക്കും' എന്നാണ് ഒരാളുടെ പോസിറ്റീവ് കമന്റ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :