ഗോള്‍ഡില്‍ പുതുതായി എഴുതിയ 40-ലധികം കഥാപാത്രങ്ങള്‍,നേരമോ പ്രേമമോ പോലെ ഒരു സിനിമ പ്രതീക്ഷിക്കരുതെന്ന് അല്‍ഫോന്‍സ് പുത്രന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 8 ജൂണ്‍ 2022 (13:00 IST)

നയന്‍താര, പൃഥ്വിരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗോള്‍ഡ്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാനഘട്ടത്തിലാണ്. 'ഗോള്‍ഡ്' തന്റെ മുന്‍കാല സിനിമകളില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് സംവിധായകന്‍.

'നേരമോ പ്രേമമോ പോലെ ഒരു സിനിമ എന്നില്‍ നിന്ന് ദയവായി പ്രതീക്ഷിക്കരുത്. നേരത്തിന് സമാനമായിരിക്കാം ഗോള്‍ഡ്, എന്നാല്‍ അതിന്റേതായ രീതിയില്‍ യൂണിക് ആണ് . GOLD-നായി പുതുതായി എഴുതിയ 40-ലധികം കഥാപാത്രങ്ങളുണ്ട്. ഞങ്ങള്‍ എല്ലാവരും നിങ്ങളെ രസിപ്പിക്കാന്‍ ശ്രമിക്കും. അത് ഞങ്ങളുടെ ടീം ഉറപ്പ് തരും' അല്‍ഫോണ്‍സ് പുത്രന്‍ ട്വീറ്റ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :