'ജനഗണമന' സംവിധായകന്റെ പുതിയ പടം, ടൊവിനോയുടെ മാസ്സ് എന്റര്‍ടെയ്നര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 8 ജൂണ്‍ 2022 (10:32 IST)

'ജനഗണമന'യുടെ വലിയ വിജയത്തിനുശേഷം സംവിധായകന്‍ ഡിജോ ജോസ് ആന്റണിയുടെ സിനിമ വരുന്നു. 'പള്ളിച്ചട്ടമ്പി' ഒരുങ്ങുന്നു ഉണ്ടെന്നാണ് വിവരം.ടൊവിനോ തോമസിന്റെ ഇതുവരെ കാണാത്ത ഒരു കഥാപാത്രത്തെ പ്രതീക്ഷിക്കാം.

ബിഗ് ബജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയൊരു സമ്പൂര്‍ണ്ണ മാസ്സ് എന്റര്‍ടെയ്നറായിരിക്കുമെന്ന് തിരക്കഥാകൃത്ത് എസ് സുരേഷ് ബാബു പറഞ്ഞു.ദാദാസാഹിബ്, ശിക്കാര്‍, നടന്‍ സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ചത് സുരേഷ് ബാബുവാണ്.

ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് സിനിമ നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :