ആന്റണി വര്‍ഗീസിനൊപ്പം രാജ് ബി ഷെട്ടി, 'കൊണ്ടല്‍' ടീസര്‍ നാളെ

കെ ആര്‍ അനൂപ്| Last Modified ശനി, 24 ഓഗസ്റ്റ് 2024 (20:59 IST)
മമ്മൂട്ടിയുടെ ടര്‍ബോ എന്ന സിനിമയ്ക്ക് ശേഷം രാജ് ബി ഷെട്ടി അഭിനയിക്കുന്ന 'കൊണ്ടല്‍'വലിയ പ്രതീക്ഷയോടെയാണ് സിനിമ പ്രേമികള്‍ നോക്കി കാണുന്നത്.ആന്റണി വര്‍ഗീസ് നായകനായി ചിത്രം നിരവധി ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ്. ആന്റണിയും രാജ് ബി ഷെട്ടിയും തമ്മിലുള്ള വന്‍ ആക്ഷന്‍ രംഗങ്ങള്‍ സിനിമയില്‍ ഉണ്ടാകും. ഓണം റിലീസായി എത്തുന്ന സിനിമയുടെ ടീസര്‍ നാളെ പുറത്തുവരും.

നവാഗതനായ അജിത്ത് മാമ്പള്ളിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. കടല്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു റിവഞ്ച് ആക്ഷന്‍ ഡ്രാമയാണ് ചിത്രം . റോയലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം പശ്ചാത്തല സംഗീതം സാം സി.എസ്.
ആര്‍ഡിഎക്‌സ് പോലെ തന്നെ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്ക്. വിശാലമായ ക്യാന്‍വാസില്‍ ബിഗ് ബജറ്റില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്. മലയാള സിനിമയിലെ പ്രമുഖ താരനിര ചിത്രത്തിനായി അണിനിരക്കും.ഛായാഗ്രഹണം ജിതിന്‍ സ്റ്റാന്‍ സിലോസ്. കലാസംവിധാനം മനു ജഗത്. മേക്കപ്പ് അമല്‍ ചന്ദ്ര. കോസ്റ്റ്യൂം ഡിസൈന്‍ നിസ്സാര്‍ അഹമ്മദ്. നിര്‍മാണ നിര്‍വഹണം ജാവേദ് ചെമ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :