മമ്മൂക്ക എപ്പോഴും കൂളാണ്, ഞാനൊരു ഫാൻ ഗേൾ: മഹിമ നമ്പ്യാർ പറയുന്നു

Last Modified തിങ്കള്‍, 8 ജൂലൈ 2019 (14:06 IST)
മമ്മൂട്ടിയുടെ മധുരരാജയിലൂടെയാണ് മലയാളികളുടെ ഇടം പിടിച്ചത്. ദിലീപ് ചിത്രം കാര്യസ്ഥനിലൂടെ പതിനഞ്ചാമത്തെ വയസ്സില്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും മധുരരാജയാണ് മഹിമയ്ക്ക് ബ്രേക്ക് നൽകിയത്.

മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസിലും, മധുരരാജയിലും മഹിമ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ താനൊരു കടുത്ത ഫാന്‍ ഗേള്‍ ആണെന്ന് തുറന്നുപറയുകയാണ് നടി മഹിമ നമ്ബ്യാര്‍. മാതൃഭൂമി സ്റ്റാര്‍ & സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് മഹിമ ഇക്കാര്യം വ്യക്തമാക്കിയത്.

‘ ഞാനൊരു മമ്മൂക്ക ഫാന്‍ ആണ്. മാസ്റ്റര്‍പീസില്‍ കോമ്ബിനേഷന്‍ സീനുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സിനിമയെന്ന എക്‌സൈറ്റ്‌മെന്റിലാണ് സിനിമയില്‍ എത്തിയതെങ്കിലും കൂടെ അഭിനയിക്കാന്‍ ആയില്ല. ചിത്രത്തിലെ ഡബ്ബിംഗ് സമയത്താണ് ആദ്യമായി മമ്മൂക്കയെ കാണുന്നത്. അന്ന് അദ്ദേഹത്തിന് ഷേക്ക് ഹാന്‍ഡ് കൊടുത്ത ഷോക്കില്‍ ഞാന്‍ ഞെട്ടിയിരുന്നു പോയി. ശരിക്കും ഫാന്‍ ഗേള്‍ മൊമെന്റ്.‘

‘പിന്നീട് മധുരയിലാണ് ഒരുമിച്ച് അഭിനയിക്കാന്‍ കഴിഞ്ഞത്. എന്റെ ആദ്യത്തെ സീനില്‍ തന്നെ അദ്ദേഹത്തെ കളിയാക്കിചിരിച്ചു കടന്നുപോകുന്നതായിട്ടാണ്. പേടിച്ചാണ് അത് ചെയ്തത്. അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ തിരുത്തിത്തന്നു സെറ്റില്‍ തമാശയൊക്കെ പറഞ്ഞ് അദ്ദേഹം എപ്പോഴും കൂളാണ്.’- മഹിമ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :