വിജയകരമായ മൂന്നാം വാരം; കേരളത്തിൽ മാത്രം 120ലധികം തിയേറ്ററുകളിൽ നിറഞ്ഞ പ്രദർശനവുമായി ഉണ്ട!

Last Modified ചൊവ്വ, 2 ജൂലൈ 2019 (10:57 IST)
ഈ വർഷത്തെ രണ്ടാമത്തെ ബ്ലോക്ബസ്റ്ററുമായി കുതിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. വർഷാദ്യം ഇറങ്ങിയ പേരൻപ്, യാത്ര എന്നിവ തിയേറ്ററുകളിൽ വമ്പൻ വിജയമാണ് നേടിയത്. ഇതിനു പിന്നാലെ എത്തിയ മധുരരാജ 100 കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കുകയും ചെയ്തു. ഇപ്പോഴിതാ, ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ടയും കോടികൾ നേടി കുതിക്കുകയാണ്.

പ്രമേയം കൊണ്ടും അവതരണ ശൈലി കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടുകയാണ് ഈ മമ്മൂട്ടി ചിത്രം. കുറച്ച് നാളുകൾക്ക് ശേഷമാണ് കൃത്യമായി രാഷ്ട്രീയം പറയുന്ന ഒരു മമ്മൂട്ടി ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം റിലീസ് ചെയ്ത് മൂന്നാഴ്ച കഴിയുമ്പോഴും ഇപ്പോഴും നിറഞ്ഞ പ്രദർശനവുമായി ഓടുകയാണ് ചിത്രം.

അതേസമയം, 25 കോടിയും കടന്ന് കുതിക്കുകയാണ് ഖാലിദ് റഹ്മാന്റെ ഈ കൊച്ചു ചിത്രമെന്നാണ് റിപ്പോർട്ട്. ഇങ്ങനെയെങ്കിൽ 30 ദിവസത്തിനുള്ളിൽ ചിത്രം 50 കോടി കടക്കുമെന്ന് ഉറപ്പാണ്. കേരളത്തിൽ മാത്രം 121ലധികം തിയേറ്ററുകളിൽ ചിത്രം ഇപ്പോഴും പ്രദർശനം തുടരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :