അനുബന്ധ വാര്‍ത്തകള്‍
- കടുവാ സങ്കേതത്തിൽ പാതി ഭക്ഷിച്ച നിലയി മനുഷ്യന്റെ മൃതദേഹം
- കുമ്പസാരം നിരോധിക്കണം എന്ന ദേശിയ വനിതാ കമ്മീഷന്റെ നിലപാടിനെതിരെ ഓർത്തഡോക്സ് സഭ
- പണം മോഷ്ടിച്ചെന്നാരോപിച്ച് പത്ത് വയസുകാരനെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു
- തോന്നുംപോലെ ഫ്ലക്സ്ബോർഡുകൾ വെക്കേണ്ട; പൊതു നിരത്തുകളിലെ ഫ്ലക്സ് ബോർഡുകൾ ആപത്തെന്ന് ഹൈക്കോടതി
- ഹനാനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചവർക്കെതിരെ അന്വേഷണം നടത്താൻ ഡി ജി പിയുടെ ഉത്തരവ്, സൈബർ സെൽ വിവരശേഖരണമാരംഭിച്ചു
തെലുങ്കിൽ ‘സിരി‘യാവാൻ ഗായത്രി സുരേഷ് !
ജമ്‌നാ പ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ഗായത്രി സുരേഷ് തെലുങ്കിലേക്ക് ചേക്കുറുന്നു. കാര്‍ത്തിക് റെഡ്ഡിയുടെ പുതിയ ചിത്രത്തിലാണ് ഗായത്രി സുരേഷ് നായിക കഥാപാത്രമായി തെലുങ്കുലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ നവീൻ ചന്ദ്രയാണ് ഗായത്രിയുടെ നയകൻ.
എം ബി എ പഠനം പൂർത്തിയാക്കി ജോലി അന്വേഷിച്ചു നടക്കുന്ന സിരി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഗായത്രി സുരേഷ് അവതരുപ്പിക്കുന്നത്. തന്റേടിയും കുസൃക്കാരിയുമായ ഒരു കഥാപാത്രമാണ് ചിത്രത്തിലെ സിരി. സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. അടുത്ത ഷെഡ്യൂൾ ഈ മാസം ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ.
ജമ്ന പ്യാരിക്ക് ശേഷം കരിങ്കുന്നം സിക്സസ്, ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ് എന്നീ ചിത്രങ്ങളിൽ ഗായത്രി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.