ഹനാനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചവർക്കെതിരെ അന്വേഷണം നടത്താൻ ഡി ജി പിയുടെ ഉത്തരവ്, സൈബർ സെൽ വിവരശേഖരണമാരംഭിച്ചു

Sumeesh| Last Updated: വെള്ളി, 27 ജൂലൈ 2018 (15:03 IST)
തിരുവനന്തപുരം: ഹനാനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചവർക്കെതിരെ അന്വേഷനം നടത്താൻ ഡി ജി പി ഉത്തരവിട്ടു. ഹൈടക് സെല്ലും സൈബര്‍ ഡോമും സംയുക്തമായാണ് അന്വേഷിക്കുക. പരാതിയുമായി പൊലീസിനെ സമീപിക്കാത്ത സാഹചര്യത്തിൽ സ്വമേഥയാ കേസെടുക്കുന്നതിനെ കുറിച്ചും പരിശോധിക്കും.

ഹനാനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ മോശമായ പരമാർശം വരുന്ന സാഹചര്യത്തിൽ വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിരുന്നു. പെൺകുട്ടിക്ക് സംരക്ഷണം നൽകാൻ എറണാകുളം ജില്ലാ കളക്ടർക്ക് മുഖ്യമന്ത്രി നിർദേശം നൽകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഡി ജി പി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. കേസിൽ സൈബർ സെൽ പ്രാഥമിക വിവരശേഖരണം ആരംഭിച്ചതായും റിപോർട്ട് ഉടൻ ലഭിക്കുമെന്നും ഡി ജി പി അറിയിച്ചു.

ഹനാന്റെ മിൻ വിൽ‌പന പെൺകുട്ടിയും മാധ്യമങ്ങളും സിനിമ പ്രവർത്തകരും ചേർന്ന് നടത്തിയ നാ‍ടകമാണ് എന്നാരോപിച്ചാണ് സാമൂഹ്യ മാധ്യമങ്ങളിൽ അപവാദ പ്രചരണം നടക്കുന്നത്. സംവിധായകൻ അരുൺ ഗോപി തന്റെ അടുത്ത സിനിമയിൽ ഹനാന് വേഷം നൽകും എന്ന പ്രസ്ഥാവന പുറത്തു വന്നതോടു കൂടി സൈബർ ആക്രമണങ്ങൾ രൂക്ഷമാവുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ ...

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്
ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയാ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം ...

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
ഇവർ ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി.

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

സിനിമാ സെറ്റ് പവിത്രമായ സ്ഥലമാണെന്ന് കരുതുന്നില്ലെന്ന് ...

സിനിമാ സെറ്റ് പവിത്രമായ സ്ഥലമാണെന്ന് കരുതുന്നില്ലെന്ന് മന്ത്രി എംബി രാജേഷ്; നടനെതിരെ ഉയര്‍ന്ന പരാതി എക്‌സൈസ് അന്വേഷിക്കും
ഷൈനിനെ ചോദ്യം ചെയ്യുന്നതില്‍ തീരുമാനമായില്ലെന്ന് എസിപി അബ്ദുല്‍സലാം പറഞ്ഞു

യെമനില്‍ ഹൂതികള്‍ക്കെതിരെ കടുത്ത വ്യോമാക്രമണം നടത്തി ...

യെമനില്‍ ഹൂതികള്‍ക്കെതിരെ കടുത്ത വ്യോമാക്രമണം നടത്തി അമേരിക്ക; 38 പേര്‍ കൊല്ലപ്പെട്ടു
യെമനിലെ റാസ് ഇസ ഫ്യുവല്‍ പോര്‍ട്ടിന് നേരെയാണ് അമേരിക്ക ആക്രമണം നടത്തിയത്.

ഒരാഴ്ച കൊണ്ട് 279 പേർക്ക് തലയിലെ മുടി മുഴുവൻ നഷ്ടമായി; ...

ഒരാഴ്ച കൊണ്ട് 279 പേർക്ക് തലയിലെ മുടി മുഴുവൻ നഷ്ടമായി; പിന്നാലെ നഖങ്ങളും തനിയെ കൊഴിയുന്നു
മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലുള്ള നാല് ഗ്രാമങ്ങളിലാണ് ഈ അസ്വാഭാവിക സംഭവം.

ജിസ്‌മോളും കുഞ്ഞുങ്ങളും മരിച്ച സംഭവം: ഗാർഹിക പീഡനത്തിന് ...

ജിസ്‌മോളും കുഞ്ഞുങ്ങളും മരിച്ച സംഭവം: ഗാർഹിക പീഡനത്തിന് പുറമേ സാമ്പത്തിക ഇടപാടും
ഭർത്താവ് ജിമ്മി ജിസ്‌മോളെ സമ്മർദ്ദത്തിലാക്കിയിരുന്നുവെന്നാണ് സൂചന.

രമേശ് ചെന്നിത്തലയെ മുംബെ പോലീസ് കസ്റ്റഡിയിലെടുത്തു

രമേശ് ചെന്നിത്തലയെ മുംബെ പോലീസ് കസ്റ്റഡിയിലെടുത്തു
പിസിസി ഓഫീസില്‍ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു പോലീസിന്റെ നടപടി.