കോടികൾ കൊയ്ത് ഗാനഗന്ധർവ്വൻ, ഇത് മമ്മൂട്ടിക്ക് മാത്രം കഴിയുന്നത്?

രമേഷ് പിഷാരടി സംവിധാനം ചെയ്ത ചിത്രം കോടികൾ കൊയ്യുകയാണ്. റിലീസ് ചെയ്ത് 5 ദിവസം ആകുമ്പോൾ ഏകദേശം 10 കോടിയോളം രൂപ ചിത്രം നേടിക്കഴിഞ്ഞെന്നാണ് സൂചന.

എസ് ഹർഷാ| Last Updated: ചൊവ്വ, 1 ഒക്‌ടോബര്‍ 2019 (11:28 IST)
മലയാള ചിത്രങ്ങളുടെ മാര്‍ക്കറ്റ് ദിനം‌പ്രതി വലുതായിക്കൊണ്ടിരിക്കുന്നു. അതിനൊരു കാരണം മമ്മൂട്ടി, മോഹൻലാൽ എന്നീ സൂപ്പർ മെഗാസ്റ്റാറുകളാണ്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഗാനഗന്ധർവ്വനും‘ അത്തരത്തിൽ വമ്പൻ വിജയ ചിത്രമായി മാറുകയാണ്. ഗൾഫ് രാജ്യങ്ങളിൽ വമ്പൻ റിലീസ് ആണ് ചിത്രത്തിനുള്ളതെന്നാണ് റിപ്പോർട്ട്.

രമേഷ് പിഷാരടി സംവിധാനം ചെയ്ത ചിത്രം കോടികൾ കൊയ്യുകയാണ്. റിലീസ് ചെയ്ത് 5 ദിവസം ആകുമ്പോൾ ഏകദേശം 10 കോടിയോളം രൂപ ചിത്രം നേടിക്കഴിഞ്ഞെന്നാണ് സൂചന. ഔദ്യോഗിക റിപ്പോർട്ടുകൾ ഉടൻ പുറത്തുവിടുമെന്നാണ് സൂചന.

വിജയം മാത്രം ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് റിലീസിനെത്തിയത്. മമ്മൂട്ടി ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമായിരുന്നു സിനിമയിലുണ്ടായിരുന്നത്. ഗാനമേള വേദികളില്‍ പാട്ട് പാടുന്ന കലാസദന്‍ ഉല്ലാസ് ആയി മെഗാസ്റ്റാര്‍ തകര്‍ത്ത് അഭിനയിച്ചെന്നാണ് പ്രേക്ഷക പ്രതികരണം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :