മമ്മുക്കയുടെ ഡേറ്റിനായി ഇന്ത്യയിൽ സംവിധായകർ ക്യൂ നിൽക്കുകയാണെന്ന് പിഷാരടി; തള്ളി തള്ളി ഫോൺ താഴെയിടുമോ എന്ന് മമ്മൂട്ടി: വീഡിയോ

വീഡിയോയിലെ പിഷാരടിയുടെ ‘തള്ളി’ന് മമ്മൂട്ടി നൽകിയ മറുപടി സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്.

തുമ്പി എബ്രഹാം| Last Modified ഞായര്‍, 29 സെപ്‌റ്റംബര്‍ 2019 (12:42 IST)
രമേഷ് പിഷാരടി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം ഇപ്പോൾ തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മമ്മൂട്ടിയും രമേഷ് പിഷാരടിയും ചേർന്ന് ഒരു ലൈവ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വീഡിയോയിലെ പിഷാരടിയുടെ ‘തള്ളി’ന് മമ്മൂട്ടി നൽകിയ മറുപടി സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്.

രാജ്യത്തെമ്പാടുമുള്ള സംവിധായകർ മമ്മൂട്ടിയുടെ ഡേറ്റിനായി ക്യൂ നിൽക്കുകയാണെന്നും ആ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച് സിനിമ സംവിധാനം ചെയ്യാൻ സാധിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്നുമായിരുന്നു പിഷാരടിയുടെ പ്രസ്താവന. ഇതിന് ‘തള്ളിത്തള്ളി ഫോൺ താഴെയിടരുത്’ എന്ന് മറുപടി നൽകിയ മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിലെ സന്തോഷവും പങ്കു വെച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :