ഒരാളെ കുത്തണമെങ്കില്‍ പിന്നില്‍ നിന്ന് കുത്തില്ല, അത് പുതിയ ബെല്‍റ്റ് ഒന്നുമല്ല: ബാല

ഉണ്ണി മുകുന്ദനെതിരായ ബെല്‍റ്റ് ആണ് ഇതെന്ന് പലരും കമന്റ് ചെയ്തിരുന്നു

രേണുക വേണു| Last Modified ബുധന്‍, 1 ഫെബ്രുവരി 2023 (10:38 IST)

സീക്രട്ട് ഏജന്റ്, ആറാട്ട് അണ്ണന്‍ എന്നിവര്‍ക്കൊപ്പമുള്ള ഫോട്ടോയെ കുറിച്ച് പ്രതികരിച്ച് നടന്‍ ബാല. സീക്രട്ട് ഏജന്റ് എന്ന യുട്യൂബര്‍ സായ്, ആറാട്ട് അണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് ബാല കഴിഞ്ഞ ദിവസം പങ്കുവെച്ചത്. ഇവര്‍ മൂന്ന് പേരും ചേര്‍ന്ന് ഒരു പുതിയ ബെല്‍റ്റ് ഉണ്ടാക്കിയെന്നാണ് ആ ഫോട്ടോ പുറത്തുവന്നതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ പ്രചരണം.

ഉണ്ണി മുകുന്ദനെതിരായ ബെല്‍റ്റ് ആണ് ഇതെന്ന് പലരും കമന്റ് ചെയ്തിരുന്നു. എന്നാല്‍ ഉണ്ണി മുകുന്ദനെതിരെ പ്രവര്‍ത്തിക്കാന്‍ അങ്ങനെയൊരു ബെല്‍റ്റൊന്നും തനിക്കില്ലെന്ന് പറയുകയാണ് ബാല. നേരത്തെ പ്ലാന്‍ ചെയ്‌തൊന്നുമല്ല തങ്ങള്‍ കണ്ടുമുട്ടിയതെന്ന് ബാല പറഞ്ഞു. ഒരാളെ പിന്നില്‍ നിന്ന് കുത്തുന്ന സ്വഭാവം തനിക്കില്ലെന്നും ആര്‍ക്കെങ്കിലും എതിരെ എന്തെങ്കിലും ചെയ്യണമെങ്കില്‍ നേരെ നിന്ന് ചെയ്യുമെന്നും ബാല പറഞ്ഞു.

ഉണ്ണി മുകുന്ദനോടുള്ള സ്‌നേഹം പോയിട്ടില്ല. അവസരം കിട്ടിയാല്‍ തനിക്കൊപ്പം ഇനിയും അഭിനയിക്കുമെന്നാണ് ഉണ്ണി മുകുന്ദന്‍ അഭിമുഖത്തില്‍ പറഞ്ഞത്. ചെറിയ പയ്യനെന്ന് പറഞ്ഞത് ഉണ്ണി മുകുന്ദന്റെ പ്രായത്തെ കുറിച്ചാണെന്നും ബാല കൂട്ടിച്ചേര്‍ത്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :